Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202221Friday

വിപണിയിലില്ലാത്ത റബറിന് വില ഉയർന്നിട്ട് കർഷകന് നേട്ടമില്ല: വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കോട്ടയം: വിപണിയിലില്ലാത്ത റബറിന് വില ഉയർന്നിട്ട് ചെറുകിട കർഷകന് യാതൊരു നേട്ടവുമില്ലെന്നും തുടർച്ചയായ മഴയും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ റബർ ടാപ്പിങ് പ്രതിസന്ധിയിലാക്കിയെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും, ഇലക്കേടും, പട്ടമരപ്പും, റബർമരങ്ങളിൽ വ്യാപകമായിരിക്കുന്ന മറ്റുരോഗങ്ങളും ഉത്പാദനം പുറകോട്ടടിച്ചു. മുൻകാലങ്ങളിലെ വിലത്തകർച്ചയിൽ റബർസംരക്ഷണം സാധാരണ കർഷകന് താങ്ങാനാവാതെ വന്നതും റബർ കൃഷിയിൽ നിന്ന് കർഷകർ മറ്റുവിളകളിലേയ്ക്ക് മാറിയതും ഉത്പാദനം കുറയുവാൻ കാരണമായിട്ടുണ്ട്.

ആഗോളതലത്തിൽ പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറഞ്ഞതുമൂലം രാജ്യാന്തരവിപണിയിലും വില ഉയർന്നിട്ടുണ്ട്. ഇക്കാരണത്താൽ വ്യവസായികൾക്ക് ഇറക്കുമതി ലാഭകരമല്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലൂണ്ടായ ഷിപ്പിങ് കണ്ടെയ്നറുകളുടെ ക്ഷാമവും ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന റബറുല്പാദക രാജ്യങ്ങൾ വിളമാറ്റകൃഷിയെ പ്രോത്സാഹിപ്പിച്ച് പ്രകൃതിദത്ത റബറുല്പാദനം കുറച്ചുകൊണ്ടുവന്നിരിക്കുന്നതും രാജ്യാന്തര ഉല്പാദന ഇടിവിന്റെ കാരണമാണ്. കോവിഡ് നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ശേഷം വ്യവസായിക മേഖലയും ടയർ വിപണിയും കൂടുതൽ സജീവമായിരിക്കുമ്പോൾ പ്രകൃതിദത്തറബറിന്റെ ഉപഭോഗവും ഇറക്കുമതിയും സ്വാഭാവികമായി കൂടും. അതേസമയം വൻകിട വ്യാപാരികളും സ്റ്റോക്കിസ്റ്റുകളും കൈവശംവച്ചിരിക്കുന്ന റബർശേഖരം വിപണിയിലിറക്കാത്തതും വില ഉയരുവാൻ ഇടയായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായി ടാപ്പിങ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഈ ശേഖരം വിറ്റഴിക്കപ്പെടുമ്പോൾ വിലയിടിവും സൃഷ്ടിക്കപ്പെടാം.

റബർബോർഡും കേന്ദ്രസർക്കാരും കേരളത്തെ അവഗണിച്ച് കോടികൾ ചെലവഴിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് റബർകൃഷി വ്യാപിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളും ഉല്പാദനവർദ്ധനവിന് നിലവിൽ ഗുണം ചെയ്തിട്ടില്ല. പക്ഷെ ഈ പ്രദേശങ്ങളിലെ വൻതോതിലുള്ള റബർകൃഷി വ്യാപനം ഭാവിയിൽ ഉല്പാദനനേട്ടമാകാനിടയുണ്ട്. റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിപണിവിലയ്ക്ക് യാതൊരു അടിസ്ഥാനവും മാനദണ്ഡവുമില്ല. വിവിധ വിപണികളിലെ വിലകൾ ക്രോഡീകരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് റബർബോർഡ് മുൻകാലങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽതന്നെ വ്യവസായികളുടെ താല്പര്യസംരക്ഷണം മാത്രമാണ് ബോർഡ് ലക്ഷ്യമിടുന്നത്. റബർബോർഡ് വിലയ്ക്കല്ല മറിച്ച് വ്യാപാരിവിലയ്ക്കാണ് ചെറുകിട കർഷകർക്ക് റബർ വില്ക്കാനാവുന്നത്. ഇത് റബർബോർഡ് വിലയേക്കാൾ ഏകദേശം 4-5 രൂപവരെ കുറവാണ്.

റബർബോർഡിന്റെ ഉല്പാദന, ഉപഭോഗ, ഇറക്കുമതി കണക്കുകളും പലപ്പോഴും യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതും കൃത്യതയില്ലാത്തതുമാണെന്ന് കർഷകർതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുത്തലുകൾക്ക് ബോർഡ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുന്നു. ബോർഡും വ്യവസായികളും കാലങ്ങളായി പുറത്തുവിടുന്ന ഉല്പാദന, ഉപഭോഗ, ഇറക്കുമതി കണക്കുകളിലും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.

ഏറ്റവും റബർ ഉല്പാദനമുള്ള മാസങ്ങളിലെ ഉല്പാദനക്കുറവും വിദേശവിപണിയിലെ മാറ്റങ്ങളും ഇറക്കുമതിയിലെ പ്രതിസന്ധികളും മൂലം ഇപ്പോഴത്തെ റബർ വിലവർദ്ധനവ് താല്ക്കാലിക ആശ്വാസം മാത്രമാണെന്നും വരും മാസങ്ങളിൽ ഉല്പാദനക്കുറവ് ഉയർത്തിക്കാട്ടി ബ്ലോക്ക് റബറിന്റെയും ചണ്ടിപ്പാലിന്റെയും അനിയന്ത്രിത ഇറക്കുമതിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ നീക്കം വിപണിയിൽ ഉയർത്താവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കർഷകർ ജാഗരൂഗരായിരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP