Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202101Wednesday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചർച്ച സംഗമം നാളെ

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചർച്ച സംഗമം നാളെ

സ്വന്തം ലേഖകൻ

കോട്ടക്കൽ : കൊളോണിയൽ - ജാതി നിഷേധവും വാരിയംകുന്നന്റെ ബദൽ ഭരണകൂടവും എന്ന തലകെട്ടിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചർച്ച സംഗമം സംഘടിപ്പിക്കുന്നത്. വാസ്‌കോഡ ഗാമ മലബാറിൽ കാലു കുത്തിയത് മുതൽ കോളനിയലിസം അതിന്റെ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടായിരുന്നു. യൂറോപ്പിന്റെ ചിന്താപരവും, സാംസ്‌കാരികപരവും, രാഷ്ട്രീയപരവുമായ ആധിപത്യം ലോകത്തുടനീളം സ്ഥാപിക്കുക എന്ന ബൃഹത്തായ പദ്ധതിയുമായാണ് പടിഞ്ഞാറിന് പുറത്തുള്ള പ്രദേശങ്ങളിൽ അധിനിവേശങ്ങളിലൂടെ കോളനിയലിസം കടന്ന് വരുന്നത്.പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഈ കടന്ന് കയറ്റത്തെ മലബാറിലെ മാപ്പിളമാർ പ്രതിരോധിച്ചിരുന്നു.കൊളനിയൽ അധിനിവേശത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ഇവിടെ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വങ്ങളെ മനുഷ്യരെല്ലാം തുല്യരാണ് എന്ന വിമോചനപരമായ സമഭാവന മുന്നോട്ട് വെക്കാനും മലബാറിലെ മാപ്പിളമാർക്ക് സാധിച്ചിരുന്നു.

കീഴാള ജനതയുടെ അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്ന ടിപ്പു സുൽത്താന്റെ നവോത്ഥന മുന്നേറ്റങ്ങളും ജാതീയ ചൂഷണത്തിന്നെതിരെയുള്ള മമ്പുറം തങ്ങന്മാരുടെ ഇടപെടലുകളും ഇതിന്റെ ഉദാഹരണങ്ങളാണ്. ജന്മിത്ത-ജാതീയ ഘടന നിലനിർത്തി, അതുമായി സഹകരിച്ച് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുക എന്ന അടവാണ് കൊളോനിയലിസം ഇവിടെ പയറ്റിയത്. ജന്മിത്ത കോളനിയൽ കൂട്ട്‌കെട്ട് മുസ്ലിം-കീഴാള ജീവിതങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഘട്ടത്തിലാണ് വാരിയംകുന്നത്ത് കീഴാള ജനവിഭാങ്ങൾക്കിടയിൽ പാരസ്പര്യം ഊട്ടിയുറപ്പിച്ചും മനുഷ്യർക്കിടയിലെ സമത്വത്തെക്കുറിച് സംസാരിച്ചു കൊണ്ടും ഒരു കോളനിയൽ വിരുദ്ധ ബദൽ ഭരണം മലബാറിന്റെ മണ്ണിൽ സ്ഥാപിച്ചത്.മലബാർ സമരചരിത്രം വായിക്കുമ്പോൾ വൈദേശിക കോളനിയൽ ശക്തികളെയും ജന്മിത്ത ചൂഷണങ്ങളെയും ഒരേ സമയം പ്രതിരോധിച്ച വിപ്ലവ സ്മരണകളാണ് നമുക്ക് മുമ്പിലേക്കെത്തുക.

ഈ ഐതിഹാസിക ചരിത്രത്തെ ന്യൂനപക്ഷങ്ങളും മറ്റു കീഴാള വിഭാഗങ്ങളും ദിനേന സംഘപരിവാർ ഭരണ കൂടത്തിന്റെ അടിച്ചമർത്തലുകൾ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വായിക്കുക എന്ന രാഷ്ട്രീയത്തെ മുൻനിർത്തിയാണ് ഈ ചർച്ച സംഘടിപ്പിക്കുന്നത്.

സുൽത്താൻ വാരിയംകുന്നൻ എന്ന ബുക്ക് രചയിതാവ് റമീസ് മുഹമ്മദ്, ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ.ബാബുരാജ് , മാധ്യമ പ്രവർത്തകനും ചരിത്ര അന്വേഷകനും 'ചരിത്രം കാണാതെ പോയ ജീവിതങ്ങൾ കബറുകൾ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ സമീൽ ഇല്ലിക്കൽ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ, കാമ്പസ് അലൈവ് എഡിറ്റർ വാഹിദ് ചുള്ളിപ്പാറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ഡോ.സഫീർ.എ.കെ, തുടങ്ങിയവർ പങ്കെടുക്കും. കോട്ടക്കൽ വ്യാപാരഭവനിലാണ് വൈകീട്ട് 4 മണിക്കാണ് ചർച്ച സംഗമം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP