Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുപമയുടെ സമര വിജയം ശിശുക്ഷേമ സമിതിയുടെ ശിശുക്കടത്തിനെതിരായ വിധിയെഴുത്ത്; ജബീന ഇർഷാദ്

സ്വന്തം ലേഖകൻ

നുപമയുടെ സമര വിജയം ശിശുക്ഷേമ സമിതി നടത്തിയ ശിശുക്കടത്തിനെതിരായ വിധിയെഴുത്താണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രസ്താവിച്ചു. DNA ടെസ്റ്റിൽ വരെ കൃത്രിമം നടത്തി ജാതി ദുരഭിമാനം സംരക്ഷിച്ചവരെ കേരളം പ്രഹരിച്ചിരിക്കുന്നു. കുറ്റവാളികളായവരെ പുറത്താക്കി ശിശുക്ഷേമ സമിതിയെ രക്ഷിക്കണം. സർക്കാർ അതിന് സന്നദ്ധമായില്ലെങ്കിൽ തുടർ പ്രക്ഷേഭത്തിന് വിമൻ ജസ്റ്റിസ് തയ്യാറാകും.

സ്വന്തം കുഞ്ഞിനെ തിരികെ നേടിയ അനുപമയുടെ സഹന സമര വിജയത്തെയും ഒപ്പം നിന്നവരെയും വിമൻ ജസ്റ്റിസ് അഭിവാദ്യം ചെയ്യുന്നു. വിമൻ ജസ്റ്റിസ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം അനുപമയോടൊപ്പം എല്ലാ ഘട്ടത്തിലും നിലയുറപ്പിച്ചു. എല്ലാ പ്രക്ഷുബ്ധതകളെയും അതിജയിച്ച് അനുപമ നടത്തിയ സമരത്തിന് പിന്തുണ നൽകാൻ കഴിഞ്ഞതിൽ വിമൻ ജസ്റ്റിസിന് ചാരിതാർത്ഥ്യം ഉണ്ടെന്നും ജബീന കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP