കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചു; ബൈപ്പാസ് പൂർത്തീകരണം യാഥാർത്ഥ്യമാകുന്നു

സ്വന്തം ലേഖകൻ
പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മണ്ണ് നീക്കാനുള്ള നടപടികൾക്കും തുടക്കം കുറിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ലേല നടപടികൾ പൂർത്തീകരിച്ചു കൈമാറിയ കെട്ടിടങ്ങൾ പൊളിക്കാൻ ഇന്നലെ ആരംഭിച്ചു. ളാലം പള്ളി മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുടക്കമിട്ടത്.
പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസ്സപ്പെടുകയായിരുന്നു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. സ്ഥലമേറ്റെടുപ്പ് കേസിൽ കുടുങ്ങിയതോടെ നടപടികൾ ഇല്ലാതാകുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിന്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെയാണ് തുടക്കംകുറിച്ചത്. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.
2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്റ്റംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാന്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.
2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാന്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാന്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.
നോട്ടീസ് ലഭിച്ച സ്ഥലമുടമകൾ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ചു നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകൾ ഫെബ്രുവരി ആദ്യവാരം സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ മന്ദീഭവിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ ഇതിനായി നിലകൊണ്ടതോടെ നടപടികൾ പുനഃരാരംഭിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂർത്തീകരണം വിഷയം. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങൾക്ക് വേഗത വരികയും ചെയ്തതിനിടെ പാലായിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പൻ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ ഒച്ചിഴയും വേഗത്തിലാണെങ്കിലും പദ്ധതി അവസാനഘട്ടത്തിലെത്തിക്കുകയായിരുന്നു.
ബൈപ്പാസ് പൂർത്തികരണ നടപടികൾക്കു പിന്നിൽ മാണി സി കാപ്പന്റെ നിശ്ചയദാർഢ്യം
പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിനുള്ള സ്ഥലം ഏറ്റെടുത്തതിനു പിന്നിൽ മാണി സി കാപ്പന്റെ നിശ്ചയദാർഢ്യം. മാണി സി കാപ്പൻ എം എൽ എ ആയതിനെത്തുടർന്നു വേഗത്തിലാകുകയും പിന്നീട് രാഷ്ട്രീയ മാറ്റത്തെത്തുടർന്ന് അനിശ്ചിതത്വത്തിലാകുകയും ചെയ്ത പദ്ധതിയുടെ നൂലാമാലകൾ അഴിച്ചു സ്ഥലം ഏറ്റെടുത്തതിനു പിന്നിൽ മാണി സി കാപ്പന്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും മാത്രമാണ്. നടക്കില്ല, നടത്തിക്കില്ല എന്ന ഘട്ടത്തെ പല തവണ നേരിട്ടു. ഉപേക്ഷിച്ചു പോകില്ല എന്നു തീരുമാനമെടുത്തു നടപടിക്രമങ്ങൾ ഒപ്പംനിന്ന് ഓരോന്നായി പൂർത്തീകരിക്കുകയായിരുന്നു.
ഇടതുമുന്നണി എം എൽ എ ആയതിനെത്തുടർന്നു പദ്ധതി പൂർത്തീകരണത്തിനുള്ള തുക ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. തുടർന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരെയും കണ്ടു. തുടർന്ന് സർക്കാർ പത്തുകോടി പത്തുലക്ഷം രൂപാ അനുവദിക്കുകയായിരുന്നു. പദ്ധതി പൂർത്തീകരണത്തിനായി ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും നിരവധി തവണ കണ്ടു. സ്ഥലമുടമകളുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് പാലായിലെ രാഷ്ട്രീയ മാറ്റം. ഇതോടെ ചില കേന്ദ്രങ്ങളിൽ അനാവശ്യ തടസ്സങ്ങൾ നേരിടാൻ തുടങ്ങി. വിട്ടുകൊടുക്കാൻ മാണി സി കാപ്പൻ തയ്യാറായില്ല. ഫയലുകളുമായി തിരുവനന്തപുരത്തും കോട്ടയത്തും ഓടിനടന്നു. വേഗത കുറവായിരുന്നുവെങ്കിലും എം എൽ എ പിന്നാലെ ഉള്ളതിനാൽ ഫയലുകൾക്കു വിശ്രമം കിട്ടിയില്ല. ഇപ്പോൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. ലേല നടപടികൾ തോടെ ബൈപാസ് പൂർത്തീകരണം യാഥാർത്ഥ്യമാകും.
തിരഞ്ഞെടുപ്പുകളിൽ മാണി സി കാപ്പനെ എതിരാളികൾ ആക്രമിച്ചിരുന്നത് ഈ ബൈപ്പാസ് പൂർത്തീകരണത്തിന്റെ പേരിലായിരുന്നു. സ്ഥലത്തിന് വില നിശ്ചയിച്ചപ്പോൾ ഉണ്ടായ അപാകതയുടെ പേരിൽ സ്ഥലമുടമകൾ കോടതിയിൽ പോയത് മാണി സി കാപ്പനെതിരെ ഉപയോഗിക്കുകയായിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതിന്റെ തൊട്ടടുത്ത ദിവസം ഈ വിഷയം ഉയർത്തി രാഷ്ട്രീയ എതിരാളികൾ സമരം വച്ചതിന്റെ ലക്ഷൃവും മറ്റൊന്നായിരുന്നില്ല.
പദ്ധതി പൂർത്തീകരണം അവസാനഘട്ടത്തിലെത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ പറഞ്ഞു. പലവിധ തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. ആരോടും പരാതിയില്ല. സഹകരിച്ചവരോട് നന്ദിയുണ്ട്. നാടിനു വികസനമുണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തരുത്. മാണി സി കാപ്പൻ പറഞ്ഞു
ബൈപ്പാസ് : ഒട്ടേറെ തടസ്സങ്ങൾ നേരിട്ടതായി മാണി സി കാപ്പൻ
പാലാ: ബൈപ്പാസ് പൂർത്തീകരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എന്നാൽ അവയെല്ലാം തരണം ചെയ്യാൻ സാധിച്ചു. എം എൽ എ ആകുന്നതിന് മുമ്പ് താനാണ് ബൈപ്പാസ് പൂർത്തീകരണത്തിന് തടസ്സമെന്ന് പ്രചാരണം നടത്തി. ഓരോ തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകൾക്കു ശേഷവും നടപടി ഉണ്ടായില്ല. സ്ഥലമേറ്റെടുപ്പിൽ നിശ്ചയിച്ച തുകയിലെ അപാകതയാണ് സ്ഥലമുടമകളെ നിയമനടപടികൾക്കു പ്രേരിപ്പിച്ചത്. എന്നാൽ പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ല.
താൻ എം എൽ എ ആയതിന്റെ പിറ്റേന്ന് ചിലർ ബൈപ്പാസ് പൂർത്തീകരിച്ചില്ലെന്നു പറഞ്ഞു സമരം നടത്തി. താൻ എം എൽ എ ആയപ്പോൾ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനായി 10 കോടി 10 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോയി. പാലായിൽ രാഷ്ട്രീയ മാറ്റം വന്നതോടെ നടപടികൾക്കു പല തവണ തടസ്സം നേരിട്ടു. 2020 സെപ്റ്റംബറിൽ പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടും നൂലാമാലകൾ രൂപപ്പെട്ടു. സ്ഥലം ഏറ്റെടുത്തതിൽ ചാരിതാർത്ഥ്യമുണ്ട്.
വർഷങ്ങളായി നാലു തൂണിൽ നിൽക്കുകയാണ് കളരിയാന്മാക്കൽ പാലം. അപ്രോച്ച് റോഡ് ഇല്ലാതെയാണ് പാലം പൂർത്തീകരിച്ചത്. ഇതിനായി സർക്കാരിനെക്കൊണ്ട് 13 കോടി 39 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- കാറിൽ നിന്നും ഇറങ്ങി ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എത്തുമ്പോൾ ചാടി വീണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ദീപാ അനിൽ; ഇന്റലിജൻസ് പോലും അറിയാത്ത പ്രതിഷേധം കണ്ടപ്പോൾ മന്ത്രിയുടെ മുഖത്ത് തെളിഞ്ഞത് ചിരി; ഏറെ നേരം കൗതുകത്തോടെ ആ പ്രതിഷേധവും കണ്ടു നിന്നു; മന്ത്രി റിയാസും ദീപാ അനിലും ചർച്ചയാകുമ്പോൾ
- പ്രവാസി യുവാവിനെ ഗൾഫിൽ നിന്നും വിളിച്ചു വരുത്തി കൊലപ്പെടുത്തി; ക്രിമിനൽ സംഘങ്ങളുടെ ഭീഷണിയെത്തുടർന്ന് യുവാവ് വിദേശത്തു നിന്നും എത്തിയത് ഇന്ന് ഉച്ചക്ക്; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി; വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് തർക്കമെന്ന് സൂചന
- കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
- ആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- സെക്സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കൻ വനിതകൾ; ഗർഭഛിദ്ര അവകാശം തിരിച്ച് കിട്ടിയില്ലെങ്കിൽ ഇനി ഒരുത്തന്റെ കൂടെയും കിടക്ക പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; സുപ്രീം കോടതി വിധി അമേരിക്കയെ പിടിച്ച് കുലുക്കുന്നത് ഇങ്ങനെ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
- പ്ലസ് ടുവിന് ഉയർന്ന മാർക്ക്; മകന്റെ ആഗ്രഹം പോലെ മുണ്ടു മുറുക്കി ഉടുത്ത് പഠിപ്പിച്ചത് പെട്രോ കെമിക്കൽ എഞ്ചിനിയറിങ്; പരീക്ഷ പാസായിട്ടും റിസൾട്ട് വാങ്ങാത്ത മിടുക്കൻ; കഞ്ചാവിൽ വഴി തെറ്റിയത് സിപിഎമ്മിനൊപ്പം സഞ്ചരിച്ച സഹയാത്രികൻ; മകന്റെ പ്രണയവും അംഗീകരിച്ച കുടുംബം; ശാന്തൻപാറയിലെ പീഡകരിൽ അരവിന്ദിന്റേത് വേറിട്ട കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്