Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമുദായിക സംഘർഷത്തിലൂടെ അധികാരമെന്ന സംഘപരിവാർ അജണ്ടയാണ് കേരളത്തിൽ സിപിഎമ്മും പ്രയോഗിക്കുന്നത് - ഹമീദ് വാണിയമ്പലം

സാമുദായിക സംഘർഷത്തിലൂടെ അധികാരമെന്ന സംഘപരിവാർ അജണ്ടയാണ് കേരളത്തിൽ സിപിഎമ്മും പ്രയോഗിക്കുന്നത് - ഹമീദ് വാണിയമ്പലം

സ്വന്തം ലേഖകൻ

 മുക്കം: സാമുദായിക സംഘർത്തിലൂടെ അധികാരമെന്ന അപകടകരമായ സംഘപരിവാർ അജണ്ടയാണ് അധികാരത്തുടർച്ചക്ക് വേണ്ടി കേരളത്തിൽ സിപിഎം പ്രയോഗിക്കുന്നതെന്നും അത് താൽക്കാലികമായി സിപിഎമ്മിന് ഗുണം ചെയ്യുമെങ്കിലും ആത്യന്തികമായി സംഘപരിവാറാണ് അതിന്റെ ഗുണഭോക്താക്കളെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അധികാരം നിലനിർത്താൻ സിപിഎം നടത്തിക്കെണ്ടിരിക്കുന്ന വർഗ്ഗീയ സോഷ്യൽ എഞ്ചിനീയറിങ് ക്രിസ്ത്യൻ-മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും സംഘപരിവാറിന് വളം വെച്ചു കൊടുക്കുന്നതുമാണ്.

കേരളത്തിന്റെ സൗഹൃദാന്തരീക്ഷം നിലനിർത്താൻ മതേതര കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതേതരത്വത്തിന്റെ മറവിൽ സിപിഎം സെക്രട്ടറി ശുദ്ധ വർഗ്ഗീയതാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘ്പരിവാർ-സിപിഎം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മുക്കത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹമീദ് വാണിയമ്പലം. വിദ്വേഷപ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രചണത്തിന്റെ ഭാഗമായി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് മുക്കം എസ്.കെ പാർക്കിൽ പരിപാടി സംഘടിപ്പിച്ചത്.
പാല ബിഷപ്പ് നടത്തിയ വിദ്വേഷ പരാമർശം ക്രിമിനൽ കുറ്റമായിട്ടും നിയമപരമായ നടപടിയെടുക്കാൻ കേരള സർക്കാർ തയ്യാറായിട്ടില്ല. മുസ്ലിംകൾക്കെതിരെ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന നുണകൾ സിപിഎമ്മും ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ്. വിദ്വേഷ പ്രചാരണങ്ങളിലൂടെ കേരളത്തിൽ അസ്വസ്ഥത പടർത്താനുള്ള നീക്കത്തെ കേരള ജനയോടൊപ്പംനിന്ന് ചെറുക്കുകയാണ് വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.വിശദീകരണ യോഗങ്ങൾ, ലഘുലേഖ വിതരണം, ഗൃഹസന്ദർശനം എന്നിവ സംഘടിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുന്ന ഭീമ ഹരജിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും ജനകീയ ഒപ്പ് ശേഖരണം നടത്തി.

കോട്ടയം ഉരുൾദുരന്തഭൂമിയിൽ പുനരധിവാസ-സേവനം ചെയ്ത് തിരിച്ചെത്തിയ മണ്ഡലത്തിലെ ടീം വെൽഫെയർ പ്രവർത്തകരായ അൻവർ മുക്കം, ടി.കെ നസ്‌റുല്ല എന്നിവരെ ചടങ്ങിൽ ആദരിച്ചു.മുക്കം നഗരസഭ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന വലിയപറമ്പ്, ജ്യോതിബസു കാരക്കുറ്റി, ശംസുദ്ദീൻ പി.കെ, മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവർ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും സാലിഹ് കൊടപ്പന നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP