Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളിൽ ഇൻഫോപാർക്ക് കമ്പനിയും

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളിൽ ഇൻഫോപാർക്ക് കമ്പനിയും

സ്വന്തം ലേഖകൻ

കൊച്ചി: ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയായ ഫിൻജെന്റ് ഗ്ലോബൽ സൊലുഷൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടി. മികച്ച തൊഴിലിടങ്ങളെ കണ്ടെത്തുന്ന രാജ്യാന്തര ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യാസ് ബെസ്റ്റ് വർക്ക്പ്ലേസസ് ഫോർ വിമിൻ 2021 പട്ടികയിലെ ആദ്യ 50 മിഡ് സൈസ് കമ്പനികളിലാണ് ഫിൻജെന്റ് ഉൾപ്പെട്ടത്. ലിംഗസമത്വം, വിവിധ ചുമതലകളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന കമ്പനികളെ മാത്രം വിലയിരുത്തിയാണ് മികച്ച സ്ത്രീ സൗഹൃദ തൊഴിലിടങ്ങളെ തെരഞ്ഞെടുക്കുന്നത്.

കമ്പനിയിലെ തൊഴിലന്തരീക്ഷം, തൊഴിലനുഭവം എന്നിവ സംബന്ധിച്ച് വനിതാ ജീവനക്കാരിൽ സ്വതന്ത്ര്യമായി സർവെ നടത്തിയതാണ് മികച്ച സ്ത്രീ സൗഹൃദ തൊഴിലിട പട്ടിക തയാറാക്കുന്നത്. രാജ്യത്തുടനീളമുള്ള 712 കമ്പനികളെ വിലയിരുത്തിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. ഈ വർഷം ഇന്ത്യയിലെ മികച്ച മിഡ് സൈസ് കമ്പനികളുടെ പട്ടികയിൽ 33ാം റാങ്കും ഫിൻജെന്റിന് ലഭിച്ചിരുന്നു. യുഎസ് ആസ്ഥാനമായ സോഫ്റ്റ്‌വെയർ കമ്പനിയായ ഫിൻജെന്റിന് ഇന്ത്യയിൽ തിരുവനന്തപുരം ടെക്നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലുമായി അഞ്ഞൂറോളം ജീവനക്കാരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP