Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന് 'എർത്ത് ഗാർഡിയൻ' പുരസ്‌ക്കാരം

പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന് 'എർത്ത് ഗാർഡിയൻ' പുരസ്‌ക്കാരം

സ്വന്തം ലേഖകൻ

കൊച്ചി: നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിന്റെ ആഗോള കെയ്പബിലിറ്റി കേന്ദ്രമായ നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുൻ ആർബിഎസ് ഇന്ത്യ) 11-ാമതു നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് എർത്ത് ഹീറോസ് അവാർഡുകൾ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷൻ 'എർത്ത് ഗാർഡിയൻ' അവാർഡ് കരസ്ഥമാക്കി. കടുവ, ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള അവരുടെ ശ്രമങ്ങൾക്ക് പിന്തുണയായാണ് അവാർഡ്. 'ജൈവവൈവിധ്യം -കാലാവസ്ഥ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രവർത്തവും, സ്വീകരക്കേണ്ട ശ്രമങ്ങളും ഉയർത്തേണ്ട അടിത്തറയാണ് പ്രതിരോധ ശേഷിയുള്ള പ്രകൃതി' എന്നതാണ് 2021 അവാർഡിന്റെ ആശയം. എട്ടു വിജയികളെ ഓൺലൈൻ ചടങ്ങിലൂടെ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച യുഎൻ കൺവെൻഷൻ സെക്രട്ടറി ജനറൽ ഇവോനെ ഹിഗ്യൂരോ ആയിരുന്നു മുഖ്യ അതിഥി.

2021-ലെ എർത്ത് ഹീറോസ് അവാർഡിന് പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷനെ പരിഗണിച്ചതിൽ നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിനോട് നന്ദിയുണ്ടെന്നും ഫൗണ്ടേഷന്റെ സംരക്ഷണ ശ്രമങ്ങൾക്കൊപ്പം പ്രദേശ വാസികളെയും കൂടി സംരക്ഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി അവർക്കും നേട്ടത്തിന് വക നൽകാൻ ശ്രമിക്കുന്നുവെന്നും ഈ അവാർഡിലൂടെ നാറ്റ്‌വെസ്റ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇത്തരം വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമുള്ള അവരുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷൻ മെമ്പർ സെക്രട്ടറിയും പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറുമായ വൈശാക് ശശികുമാർ പറഞ്ഞു.

നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യയുടെ പ്രവർത്തനത്തിന്റെ ഭാഗമാകുന്നതിലും രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണത്തിനും കഠിനാധ്വാനത്തിനും എല്ലാ വിജയികൾക്കും അവാർഡുകൾ സമ്മാനിക്കുന്നതിലും താൻ സന്തുഷ്ടയാണെന്നും ആഗോള പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികളോട് പോരാടുന്നത് തുടരുന്നതിനിടയിലും വന്യജീവികളുടെയും അവയെ പിന്തുണയ്ക്കുന്ന സമൂഹങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഓർമ്മിക്കേണ്ടതും പ്രധാനമാണെന്നും ഇവോനെ ഹിഗ്യൂരോ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഈയിടെ ഇന്റർഗവർമെന്റൽ പാനൽ പുറത്തിറക്കിയ 'കാലാവസ്ഥ വ്യതിയാനം 2021: ഫിസിക്കൽ സയൻസ് അടിസ്ഥാനം' എന്ന റിപ്പോർട്ട് കാലാവസ്ഥാ പ്രതിസന്ധിയുടെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു, ഇത് ലോകത്തിലെ എല്ലാ നയ നിർമ്മാതാക്കൾക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയിൽ ആഗോള താപനവും കാലാവസ്ഥ വ്യതിയാനങ്ങളും തടയുന്നതിനുള്ള ശ്രമങ്ങൾ ഉയരേണ്ടതുണ്ടെന്നും പ്രകൃതി, പൈതൃകം, വന്യജീവി ആവാസ വ്യവസ്ഥ എന്നിവയെ സംരക്ഷിച്ച് ഒരു നല്ല മാറ്റം കൊണ്ടുവരണമെന്നും ഇന്ത്യയുടെ ജൈവവൈവിധ്യവും നിർണായകമായ പ്രകൃതി ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവർത്തനത്തിന് നാളത്തെ നേതാക്കളെ തിരിച്ചറിയാനും അംഗീകരിക്കാനും കൂടുതൽ പ്രചോദനം നൽകാനുമുള്ള ഒരു മാർഗമാണ് എർത്ത് ഹീറോസ് അവാർഡുകളെന്നും 2021ലെ വിജയികളെ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണെന്നും കൂടുതൽ ഇന്ത്യക്കാർ ഇതിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നാറ്റ്‌വെസ്റ്റ് ഇന്ത്യ ഫൗണ്ടേഷൻ മേധാവിയും സുസ്ഥിര ബാങ്കിങ് ഇന്ത്യ മേധാവിയുമായ എൻ.സുനിൽ കുമാർ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് തിരിച്ചറിഞ്ഞിരിക്കുന്നു ആഗോള പ്രസ്ഥാനം എന്ന നിലയിൽ സംരക്ഷണവും സുസ്ഥിരത വെല്ലുവിളിയും പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം കാര്യങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള പിന്തുണയാണ് എർത്ത് ഹീറോസ് അവാർഡ് എന്നും ജൈവവൈവിധ്യത്തിനും സംരക്ഷണത്തിനുമുള്ള സംഭാവനകൾ ഇനിയും പ്രോൽസാഹിപ്പിക്കുമെന്നും നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ മേധാവി പുനിത് സൂദ് പറഞ്ഞു.

2011-ൽ സ്ഥാപിതമായ നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് എർത്ത് ഹീറോസ് അവാർഡ് (മുൻ ആർബിഎസ് എർത്ത് ഹീറോസ് അവാർഡ്) പതിനൊന്നാം വർഷവും ഇന്ത്യയിലെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രയത്‌നിക്കുന്ന ചാമ്പ്യന്മാർക്കുള്ള ദേശീയ പ്ലാറ്റ്‌ഫോമായി തുടരുന്നു. കൺസർവേഷൻ സയൻസ്, മാനേജ്‌മെന്റ്, മാധ്യമം, സർക്കാർ എന്നിവയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അടങ്ങുന്ന സ്വതന്ത്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP