Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീഡ് ക്യാപിറ്റൽ ധനസഹായ വിതരണം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു

സീഡ് ക്യാപിറ്റൽ ധനസഹായ വിതരണം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു

സ്വന്തം ലേഖകൻ

കൊച്ചി- പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായ വിതരണം നിയമ- വ്യവസായ- കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യ്തു . സീഡ് ക്യാപിറ്റൽ ധനസഹായം കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറുന്നതിനുള്ള സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്നു.

സൂക്ഷ്മ- ചെറുകിട- ഇടത്തരം ഉത്പന്നങ്ങളും കുടുംബശ്രീ ഉത്പന്നങ്ങളും വിപണനം ചെയ്യുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത് സർക്കാർ് പരിശോധിച്ച് വരികയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർ്ക്കാർ സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി (പി.എം. എഫ്.എം.ഇ. പദ്ധതി) രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ്സ് പിന്തുണ ലഭിക്കുന്നതാണ്.

ഒരു ജില്ല ഒരു ഉത്്പ്പന്നം എന്ന പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളർത്തിക്കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുക, ഉല്പാദനത്തിന് പൊതുസൗകര്യങ്ങൾ ഉപയോഗിക്കുക, വിപണനം കാര്യക്ഷമമാക്കുക എന്നിവ വഴി ആ ഉത്പന്നത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നിവയ്ക്ക് ഭക്ഷ്യ- സംസ്‌കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി എസ്. എച്ച്.ജി യുടെ ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭ്യമാകും. ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു എസ്.എച്ച്.ജി അംഗത്തിന് 35% ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡിയും പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. എസ്.എച്ച്.ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടി 35% സബ്സിഡി ലഭ്യമാണ്.

കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിർഭർ ഭാരത് അഭിയാന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി 1440 കുടുംബശ്രീ സംരംഭകർക്ക് സീഡ് ക്യാപിറ്റൽ ധനസഹായമായി 4,30,51,096/ (നാല് കോടി മുപ്പത് ലക്ഷത്തി അൻപത്തൊന്നായിരത്തി തൊണ്ണൂറ്റിയാറ് രൂപ) രൂപയാണ് നൽകുന്നത്. 14 ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നാണ് ധനസഹായം നൽകുന്നത്.

ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ-ബിപ്പ് ചെയർമാനുമായ ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ് മുഖ്യ പ്രഭാഷണവും കെ.എസ്‌ഐ.ഡി.സി. മാനേജിങ് ഡയറക്ടറും പി.എം. എഫ്.എം.ഇ.- കേരളയുടെ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ രാജമാണിക്യം ഐ.എ.എസ് സ്വാഗത പ്രസംഗവും നിർവഹിച്ചു.

ചടങ്ങിൽ കെ-ബിപ്പ് സിഇഒ സൂരജ്.എസ് , എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, എറണാകുളം കുടുംബശ്രീ മിഷൻ് ജില്ല മിഷൻ കോർഡിനേറ്റർ രഞ്ജിനി.എസ് എന്നിവർ പങ്കെടുത്തു.

തൃശ്ശൂർ കേരള അഗ്രികൾചറൽ് യൂണിവേഴ്സിറ്റി അഗ്രി ബിസിനസ്സ് ഇന്ക്യുബേറ്ററിന്റെ തലവൻ ഡോ. കെ.പി. സുധീർ വിവിധ ടെക്നിക്കൽ സെഷനുകളുടെ മോഡറേറ്റർ പദവിയും ചടങ്ങിനു ശേഷമുള്ള പി.എം.എഫ്.എം.ഇ സ്‌കീം ആൻഡ് അഗ്രി ബിസിനസ് ഇൻക്യുബേറ്റർ എന്ന വിഷയത്തിൽ ടെക്നിക്കൽ സെഷനും കൈകാര്യം ചെയ്യ്തു. തുടർന്നുള്ള ഇന്ററാക്ടീവ് സെഷനിൽ പാലും പാലിന്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും എന്ന വിഷയത്തിൽ് എറണാകുളം ഡയറി എക്സ്റ്റൻഷൻ ഓഫീസർ സി. എസ്. രതീഷ് ബാബുവും കൈതച്ചക്കയുടെ മൂല്യ വർദ്ധനവും കറി പൗഡർ, അച്ചാർ, ജാം, സ്‌ക്വാഷ് എന്നിവയുടെ നിർമ്മാണവും എന്ന വിഷയത്തിൽ എറണാകുളം വാഴക്കുളം പൈനാപ്പിൾ് റിസർ്ച്ച് സ്റ്റേഷൻ് അസിസ്റ്റന്റ് പ്രഫ. ഡോ. ടി. മായ എന്നിവർ ക്ലാസുകൾ നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP