Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ഭക്ഷ്യ ദിനാഘോഷവുംമെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനവും ഇന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെട്രോ മാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനവും ഇന്ന് (16.10.2021) വൈകിട്ട് 5.00 ന് തിരുവനന്തപുരം എസ്‌പി.ഗ്രാന്റ് ഹോട്ടലിൽ നടക്കും. ലോക ഭക്ഷ്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് - ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവ്വഹിക്കും.

മെട്രോ ഫുഡ് ബ്രാൻഡ് അവാർഡ് ദാനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ അധ്യക്ഷത വഹിക്കും. കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് ചെയർമാൻ ഇ.എം.നജീബ്, സെൻട്രൽ ട്ഊബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.എൻ.ഷീല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി പ്രിൻസിപ്പൽ കെ.രാജശേഖർ, ഷെഫ് സുരേഷ് പിള്ളൈ, മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുക്കും.

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ലോക ഭക്ഷ്യദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണ വിളകൾ നട്ട് പരിപാലിച്ച് വിളവെടുത്തും വിപണിയിൽ നിന്നും ശേഖരിച്ച് ഉപോൽപന്നങ്ങളാക്കി മാറ്റി വിപണിയിൽ എത്തിച്ചു വിജയം വരിച്ച പ്രമുഖ ഫുഡ് ബ്രാൻഡുകൾക്ക് മെട്രോ ഫുഡ് ബ്രാൻഡ് അവാർഡുകൾ നൽകും. ലോകഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ട്ഊബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CTCRI) ഡയറക്ടർ ഡോ.എം.എൻ.ഷീല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (IHMCT) പ്രിൻസിപ്പൽ കെ.രാജശേഖർ, ഷെഫ് സുരേഷ് പിള്ളൈ എന്നിവരെ ആദരിക്കും.

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16-നാണ് ഭക്ഷ്യ കാർഷിക സംഘടന (WFO) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നിലനിറുത്തുന്നതിന്, ഐക്യ രാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World Food Day - WFD)) ആയി ആചരിക്കുന്നു.
വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്യത്തിന്റെയും പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരമാർഗം കണ്ടെത്താനുമുള്ള ബോധവത്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷംനടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP