Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീനച്ചിൽ പഞ്ചായത്തിൽ പൗരാവകാശരേഖ പുറത്തിറക്കി

മീനച്ചിൽ പഞ്ചായത്തിൽ പൗരാവകാശരേഖ പുറത്തിറക്കി

സ്വന്തം ലേഖകൻ

പാലാ: ജനകീയ ആസൂത്രണവും അധികാര വികേന്ദ്രികരണവും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ പൗരാവകാശ രേഖ മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. മാണി സി കാപ്പൻഎം എൽ എ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ പൗരാവകാശ രേഖ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എല്ലാ വർഷവും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്നത് ആദ്യമാണ്. ഗ്രാമപഞ്ചായത്തിൽ നിന്നു ലഭിക്കുന്ന വിവിധ സേവനങ്ങൾ, അപേക്ഷകൾ, ഇ-ഫയലിങ് ചെയ്യുന്ന വിധം, ഘടക സ്ഥാപനങ്ങളായ കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, ആയുർവേദ - ഹോമിയോ ആശുപത്രികൾ, വില്ലേജ് ഓഫീസ്, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ, സേവനം ലഭ്യമാക്കുന്ന സമയപരിധി, വെബ് സൈറ്റുകൾ, ഇ-മെയിൽ വിലാസങ്ങൾ, പ്രധാന ഫോൺ നമ്പറുകൾ, അപേക്ഷാ ഫോറങ്ങൾ, അപേക്ഷയോടൊപ്പം അനുബന്ധമായി ചേർക്കേണ്ട രേഖകളുടെ വിവരങ്ങൾ തുടങ്ങിയവ പൗരാവകാശ രേഖയിലുണ്ട്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരി, ഷിബു പൂവേലി, സെക്രട്ടറി സുശീൽ എം, വൈസ് പ്രസിഡന്റ് ഷേർളി ബേബി, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബിജു ടി ബി, ക്ഷേമകാര്യ സ്ഥാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ഇന്ദു പ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പുന്നൂസ് പോൾ, വാർഡ് മെമ്പർമാരായ നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, വിഷ്ണു പി വി, ജയശ്രീ സന്തോഷ്, ബിജി ജേക്കബ്, സാജോ പൂവത്താനി, ബിന്ദു ശശികുമാർ, ലിൻസി മാർട്ടിൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP