Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തര കേരളത്തിലെ ആദ്യ ടോട്ടൽബോഡി ഇറാഡിയേഷൻ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

ഉത്തര കേരളത്തിലെ ആദ്യ ടോട്ടൽബോഡി ഇറാഡിയേഷൻ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട് : മജ്ജമാറ്റിവെക്കൽ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടൽബോഡി ഇറാഡിയേഷൻ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്നു. രക്താർബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂർവ്വമായ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.

വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വർഷങ്ങൾക്ക് മുൻപാണ് രക്താർബുദ ബാധിതനായത്. അവിടെവെച്ച് തന്നെ നടന്ന ചികിത്സയിൽ രോഗം കുറയുകയും പിന്നീട് വിണ്ടും തിരികെ വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കൽ അനിവാര്യമായി മാറിയത്. ഇവർ ചികിത്സിച്ച ആശുപത്രിയിൽ തന്നെ ചികിത്സയിലുണ്ടായിരുന്ന അഫ്ഗാൻ പൗരന്മാരായ ദമ്പതികളുടെ കുത്സും എന്ന കുഞ്ഞ് നേരത്തെ കോഴിക്കോട് ആസ്റ്റർ മിംസിൽ മജ്ജമാറ്റിവെക്കലിന് വിധേയയായിരുന്നു. അവരുടെ അനുഭവം കൂടി കേട്ടറിഞ്ഞ ശേഷമാണ് ഇവര് കുഞ്ഞിനെ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചത്.

നിലവിൽ ശരീരത്തിലുള്ള മുഴുവൻ മജ്ജയും നശിപ്പിച്ച ശേഷം പുതിയ മജ്ജ സന്നിവേശിപ്പിച്ചാൽ മാത്രമേ അസുഖം പൂർണ്ണമായും ഭേദമാക്കുവാൻ സാധിക്കുകയുള്ളൂ. പൊതുവെ സാധാരണ കീമോതെറാപ്പി നൽകി മജ്ജ കരിച്ച് കളയുന്ന രീതിയാണ് അവലംബിക്കാറുള്ളത് എന്നാൽ മികച്ച റിസൽട്ട് ലഭ്യമാകണമെങ്കിൽ ടോട്ടൽ ബോഡി ഇറാഡിയേഷനിലൂടെ ശരീരത്തിലെ മജ്ജ മുഴുവനായി ഇല്ലാതാക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കിയ കുഞ്ഞിനെ ചികിത്സിച്ച പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവൻ, ആസ്റ്റർ മിംസിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. സതീഷ് പത്മനാഭന്റെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം ടോട്ടൽ ബോഡി ഇറാഡിയേഷൻ ത്നെ സ്വീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഇതിനായി ട്രൂ ബീം മെഷിന്റെ സഹായത്തോടെയാണ് ടോട്ടൽ ബോഡി ഇറാഡിയേഷൻ നിർവ്വഹിച്ചത്. രാവിലെയും വൈകീട്ടുമായി 2 സെഷൻ വീതം 4 ദിവസം തുടർച്ചയായാണ് മെഡിക്കൽ ഫിസിസിസ്റ്റിന്റെ നേതൃത്വത്തിൽ ടോട്ടൽ ബോഡി ഇറാഡിയേഷൻ നിർവ്വഹിച്ചത്. മജ്ജ മാറ്റിവെക്കൽ പൂർത്തീകരിച്ച ശേഷം കുഞ്ഞ് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. കെ. വി. ഗംഗാധരൻ (ഹെഡ്, ഓങ്കോളജി), ഡോ. കേശവൻ (പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ. സുദീപ് വി (അഡൽട്ട് ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ. സതീഷ് പത്മനാഭൻ (റേഡിയേഷൻ ഓങ്കോളജിസ്റ്റ്), ഡോ. മുഹമ്മദ് അബ്ദുൾ മാലിക്, അശ്വതിരാജ് (ഫിസിസിസ്റ്റ്) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP