Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'ശരീര പോഷണ വൈകല്യങ്ങളും അതിന്റെ ഭക്ഷണക്രമത്തിലൂടെയുള്ള നിയന്ത്രണവും ' എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെഫോക്കസ് ഫയറിസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.ഡോ : സതീഷ് ബാബു ബി. എൻ. വൈ. എസ് (ബാച്ചിലർ ഓഫ് പ്രകൃതി ചികിത്സയും യോഗചര്യ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ന് കുട്ടികളടങ്ങുന്ന ഈ സമൂഹം പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും പൊണ്ണത്തടിയും ഹൃദ്രോഗങ്ങളുമായി ഒട്ടേറെ ബുദ്ധിമുട്ടുകയും മരുന്നുകൾ കഴിക്കേണ്ടി വരുന്നവരുമാണ്. ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ ജോലികളും ഈ കോറോണക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കാൻ കാരണമാണ്.സമൂഹത്തിന് ഏറെ ഉപകാര പ്രദമാകുന്ന ഈ സെമിനാറിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും പങ്കാളികളാകാം.

സെപ്റ്റംബർ 19 ന് വൈകുന്നേരം 7 മണി മുതൽ 8.30 വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ+917356607194(സബിത എം. ജി (സംഘടക ). വെബ്‌സൈറ്റ് www.ncdconline.org.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP