Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ നൂറുൽ അബ്സർ അപ്പോളോ ടയേഴ്സ് യൂണൈറ്റഡ് ലീഗ് ചാമ്പ്യൻ

കേരളത്തിന്റെ നൂറുൽ അബ്സർ അപ്പോളോ ടയേഴ്സ് യൂണൈറ്റഡ് ലീഗ് ചാമ്പ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: ടയർ ഉൽപ്പാദകരായ അപ്പോളോ ടയേഴ്സും ആഗോള വീഡിയോ ഗെയിം പ്രസാദകരായ കൊനാമിയും മാഞ്ചസ്റ്റർ യൂണൈറ്റഡുമായി ചേർന്ന് അവതരിപ്പിച്ച അപ്പോളോ ടയേഴ്സ് യൂണൈറ്റഡ് ലീഗ് എന്ന ഇ-സ്പോർട്ട്സ് ടൂർണമെന്റിന്റെ പ്രഥമ പതിപ്പിൽ കേരളത്തിൽ നിന്നുള്ള നൂറുൽ അബ്സർ വിജയം പങ്കുവച്ചു.

ഈജിപ്റ്റിൽ നിന്നുള്ള ദിയ മുഹമ്മദ് നാസർ, ബംഗ്ലാദേശിന്റെ മൊഹമ്മദ് ഷിഫാത് അൽ മറുഫ് എന്നിവരാണ് ആലുവയിൽ നിന്നുള്ള നൂറുലിനൊപ്പം ജേതാക്കളായത്. മൊബൈലിൽ ഓൺലൈനായി നടത്തിയ അപ്പോളോ ടയേഴ്സ് യൂണൈറ്റഡ് ലീഗിൽ ലോകമൊട്ടാകെയായി 20 ലക്ഷം പേരാണ് പങ്കെടുത്തത്. ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി വിജയികളായ ഇവർക്ക് കിരീടവും എല്ലാ ചെലവുകളും ഉൾപ്പടെ ഓൾഡ് ട്രാഫോഡിൽ മൽസരം കാണാനുള്ള ട്രിപ്പും സമ്മാനമായി ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP