Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം : ഐ.എം.എ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കൊച്ചി : അത്യാഹിത വിഭാഗത്തിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തതിൽ ഇന്ത്യൻ മെഡിൽ അസ്സോസിയേഷൻ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോ.ജിസൻ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്. മഹാമാരിക്കാലത്ത് ജീവൻ പണയം വച്ച് കർമ്മ നിരതരായ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്നും ആരോഗ്യപ്രവർത്തകർക്ക് ഭയരഹിതവും, സ്വതന്ത്രവുമായി അവരുടെ ജോലി നിർവ്വഹിക്കാനുള്ള അവസരം ഒരുക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ആശുപത്രി അധികൃതരും ഡോ.ജിസൻ ജോണിയും എടത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുൽ ജോസഫ് മാനുവൽ എന്നിവർ ആവശ്യപ്പെട്ടു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP