Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്മാർട്സിറ്റി കൊച്ചി ദക്ഷിണേന്ത്യൻ ആസ്ഥാനമാക്കാൻ കനേഡിയൻ കമ്പനി സോട്ടി

സ്മാർട്സിറ്റി കൊച്ചി ദക്ഷിണേന്ത്യൻ ആസ്ഥാനമാക്കാൻ കനേഡിയൻ കമ്പനി സോട്ടി

സ്വന്തം ലേഖകൻ

കൊച്ചി: ആഗോളതലത്തിൽ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈൽ, ഐഒടി മാനേജ്മെന്റ് സൊല്യൂഷൻസ് ദാതാക്കളിൽ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി സ്മാർട്സിറ്റി കൊച്ചി കമ്പനിയുടെ ദക്ഷിണേന്ത്യൻ ആസ്ഥാനമാക്കാൻ ഒരുങ്ങുന്നു.

അത്യാധുനിക സംവിധാനങ്ങളോടെ, 18,000 ച.അടി വിസ്തൃതിയിൽ ഒരുങ്ങുന്ന സോട്ടിയുടെ കൊച്ചി കേന്ദ്രം കമ്പനിയുടെ വികസനലക്ഷ്യങ്ങൾ കൂടി കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ഓഫീസിൽ വിനോദത്തിനായി ഗെയിം, സംഗീതം, എന്നിവയ്ക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും ഫിറ്റ്‌നെസ്സ് സെന്ററുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ ശക്തമായ ആസ്ഥാനകേന്ദ്രമെന്നത് സോട്ടിയുടെ ദീർഘനാളായുള്ള പദ്ധതി ആയിരുന്നുവെന്ന് സോട്ടിയുടെ ദക്ഷിണേന്ത്യൻ പ്രവർത്തനങ്ങളുടെ വൈസ് പ്രസിഡന്റ് ജോസഫ് സാമുവെൽ പറഞ്ഞു. ഏറ്റവും അനുയോജ്യമായ സ്ഥലത്ത്, നൂതന സംവിധാനങ്ങളോടു കൂടി ജോലി ചെയ്യുവാൻ മികവുറ്റ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സ്ഥാപനം ഒരുങ്ങുന്നത്. സോട്ടിയിൽ ചേരുന്നവർക്ക്, സ്ഥാപനത്തിന്റെ ആഗോള ടീമിന്റെ ഭാഗമാവുക എന്നതിനു പുറമെ, മുൻനിര ഗവേഷണങ്ങളിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നും ജോസഫ് സാമുവൽ വ്യക്തമാക്കി. സോട്ടി ദക്ഷിണേന്ത്യയിൽ മികവുറ്റ വളർച്ചയാണ് കൈവരിച്ചതെന്നും, ദക്ഷിണേന്ത്യൻ മാർക്കറ്റിൽ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീന ആശയങ്ങൾ മുന്നോട്ടുവെക്കുന്നതിൽ ആഗോളതലത്തിലെ വമ്പൻ കമ്പനികളിൽ ഒന്നായ സോട്ടിയെ വിജ്ഞാനാധിഷ്ഠിത ടൗൺഷിപ്പായ സ്മാർട്സിറ്റിയിലേക്കും കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലേക്കും സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മാർട്സിറ്റി കൊച്ചി സിഇഒ മനോജ് നായർ പറഞ്ഞു. സോട്ടിയുടെ ദക്ഷിണേന്ത്യയിലെ വ്യാപനം വളരെയധികം മികവുറ്റതാണെന്നും ഏഷ്യയിലെ തന്നെ മറ്റൊരു ആഗോളതല നഗരത്തിലേക്ക് സോട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ പങ്കാളിയാകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഇ, ബിടെക്ക്, എംടെക്ക്, എംഎസ്സി, എംസിഎ വിദ്യാർത്ഥികളിൽ നിന്നും ഇന്റേണുകളെയും ഫ്രഷേഴ്സിനെയും നിയമിക്കുന്നതിന്റെ ആദ്യഘട്ടമെന്നനിലയിൽ ജൂലായ് 6 ന് സംഘടിപ്പിച്ച 'സോട്ടി നെക്സ്റ്റ് ജെൻ റോഡ്‌ഷോ സൗത്ത് ഇന്ത്യ എഡിഷൻ' ഓൺലൈൻ റോഡ്‌ഷോയിൽ ദക്ഷിണേന്ത്യയിലെ ഇരുന്നൂറിൽപരം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കാളികളായി. രണ്ടാംഘട്ടത്തിൽ 2021 ഓഗസ്റ്റ് 27-ന് നടത്തുന്ന ഓൺലൈൻ പരീക്ഷയിലൂടെ ഏറ്റവും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി ആറ് മാസത്തെ മികച്ച പരിശീലനം നൽകുകയാണ് ലക്ഷ്യം. കോഡിങ്ങിൽ ആഭിമുഖ്യമുള്ള ഏത് പാഠ്യവിഷയത്തിലുള്ള വിദ്യാർത്ഥികൾക്കും, ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ അവരുടെ പ്ലേസ്‌മെന്റ് ഓഫീസറുമായി ബന്ധപ്പെടുകയോ, കൂടുതൽ വിവരങ്ങൾക്കായി https://osti.net/india എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്.

കഴിഞ്ഞ രണ്ട് വർഷവും സോട്ടി ഇന്റേണുകൾക്കും, ഫ്രഷേഴ്സിനും വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. 2020ൽ നടന്ന ആദ്യത്തെ ഓൺലൈൻ പരീക്ഷയ്ക്ക് 14,000ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും 8000ൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും ചെയ്തു. 2019-ലും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് സോട്ടി റോഡ്‌ഷോ സംഘടിപ്പിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP