Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ വെൽഫെയർ പാർട്ടി അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ വെൽഫെയർ പാർട്ടി അനുമോദിച്ചു

സ്വന്തം ലേഖകൻ

വടക്കാങ്ങര : പ്രദേശത്ത് നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് അവാർഡ് നൽകി അനുമോദിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ ജാബിർ, നാസർ അറക്കൽ, ഷറഫുദ്ധീൻ മൂന്നുകണ്ടത്തിൽ, അബ്ദുല്ല ഉമരി കൊണ്ടേരിതൊടി, കെ യാസിർ, എൻ.കെ അബ്ദുൽ മജീദ്, ഷീബ, സീനത്ത് മച്ചിങ്ങൽ, പ്രിയ ടീച്ചർ, അസ്‌റാബി കുറ്റീരി, എൻ അസ്ലമിയ ടീച്ചർ, റീന ഉണ്ണികൃഷ്ണൻ, സി.ടി സുമയ്യ ടീച്ചർ എന്നിവർ അവാർഡ് നൽകി അനുമോദിച്ചു.

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ സ്വാഗതവും സെക്രട്ടറി സി.കെ സുധീർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP