Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെറി വർഗീസിന്റെ കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃക :മന്ത്രി വി ശിവൻകുട്ടി

ജെറി വർഗീസിന്റെ കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃക :മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്‌കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദന നിറഞ്ഞ നിമിഷങ്ങളിലും മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നു ജെറിയുടെ കുടുംബം ചെയ്തത്.അഞ്ച് ജീവിതങ്ങൾക്ക് ജെറി വർഗീസിന്റെ കുടുംബം അവയവദാനത്തിലൂടെ താങ്ങായി.

ജെറി വർഗീസിന്റെ വീട് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ദുഃഖകരമായ നിമിഷങ്ങളിലും സമൂഹ നന്മ ലക്ഷ്യം വച്ചാണ് ജെറി വർഗീസിന്റെ കുടുംബം പ്രവർത്തിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി. ജെറിയുടെ ഭാര്യ ലിൻസിയും കുടുംബവും സമൂഹത്തിനാകെ മാതൃകയായ പ്രവർത്തനം ആണ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP