Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിജീവനത്തിന്റെ മുന്നണി പോരാളികൾ: മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

അതിജീവനത്തിന്റെ മുന്നണി പോരാളികൾ: മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ 200-ാമത് ജന്മവാർഷികം പ്രമാണിച്ച് 2020-21 വർഷം ലോകാരോഗ്യ സംഘടന അന്തർദേശീയ നഴ്സസ് വർഷമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നഴ്സസ് ആഘോഷ കമ്മറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി 'അതിജീവനത്തിന്റെ മുന്നണി പോരാളികൾ' ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. നഴ്സുമാരുടെ സേവന സന്നദ്ധതയും അർപ്പണ മനോഭാവവും ആത്മത്യാഗവും സമൂഹത്തിലേക്ക് എത്തിക്കുന്നതാണ് ഈ ഡോക്യുമെന്ററി.

കോവിഡ് കാലത്ത് ത്യാഗോജ്വലമായ സേവനങ്ങൾക്കാണ് നഴ്സുമാർ നേതൃത്വം നൽകിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യരംഗത്തെ നട്ടെല്ലാണ് നഴ്സുമാർ. നഴ്സുമാരുടെ കഠിനാധ്വാനവും ആത്മത്യാഗവും സേവന സന്നദ്ധതയും ലോകം തിരിച്ചറിഞ്ഞ കാലം കൂടിയാണിത്. നഴ്സുമാരുടെ ത്യാഗോജ്വല സേവനം കണക്കിലെടുത്ത് കേരള സർക്കാർ നഴ്സുമാരുടെ തസ്തിക നഴ്സിങ് ഓഫിസർ എന്നു നാമകരണം ചെയ്തിരുന്നു. കോവിഡ്-19 വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി സീറോ വേസ്റ്റേജോടെ അധിക ഡോസ് നൽകി മാതൃകയായ നഴ്സുമാരെ പ്രത്യേകം മന്ത്രി അഭിനന്ദിച്ചു.

അഡീ. ഡയറക്ടർ ഓഫ് നഴ്സിങ്ങ് സർവീസസ് എം.ജി. ശോഭന, നഴ്സസ് ആഘോഷ കമ്മറ്റി ജനറൽ കൺവീനർ എസ്.എസ്. ഹമീദ്, കെ.ജി.എൻ.എ. ജനറൽ സെക്രട്ടറി ടി. സുബ്രഹ്‌മണ്യൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP