Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാ മണ്ഡലത്തിൽ ബിസി ഓവർലേ ടാറിംഗിന് 6 കോടി 25 ലക്ഷം രൂപ അനുവദിച്ചു

സ്വന്തം ലേഖകൻ

പാലാ: ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാ നിയോജക മണ്ഡലത്തിൽപ്പെട്ട ഭാഗങ്ങളിൽ ബിസി ഓവർലേ ടാറിങ് നടത്തി നവീകരിക്കുന്നതിനായി 6 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. രണ്ടു വർക്കുകൾക്കായിട്ടാണ് തുക അനുവദിച്ചത്. ആദ്യവർക്കിൽ ഹൈവേയിൽ ഇന്ത്യാർ റബ്ബർ ഫാക്ടറി മുതലുള്ള 900 മീറ്റർ ഭാഗത്തും തുടർന്ന് മഹാറാണി ജംഗ്ഷൻ മുതൽ കൊച്ചിടപ്പാടി വരെ ഓവർലേ ചെയ്യുന്നതിന് 2.25 കോടി രൂപയും അനുവദിച്ചു. തുടർന്ന് കൊച്ചിടപ്പാടി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻവരെയുള്ള ഭാഗത്ത് ഓവർലേ ചെയ്തു നവീകരിക്കുന്നതിന് 4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാൻ ചെത്തിമറ്റം - മൂന്നാനി ഭാഗത്ത് റോഡിന്റെ ഉയരം കൂട്ടുന്ന ജോലിയും ഇതോടൊപ്പം ചെയ്യും. കൊച്ചിടപ്പാടി പാലത്തിനു സമീപമുള്ള വെള്ളക്കെട്ടിനും പരിഹാരമായി ഇവിടെയും റോഡിനു ഉയരം വർദ്ധിപ്പിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തുക ഉപയോഗിക്കും. റോഡിൽ സൈൻ ബോർഡുകളും ആവശ്യമായ ഓടകളും നിർമ്മിക്കും.

പയസ് ആന്റണി, രാജേഷ് മാത്യു എന്നിവരാണ് കരാറുകാർ. മഴ മാറിയാലുടൻ പണികൾക്കു തുടക്കമാകുമെന്നും എം എൽ എ അറിയിച്ചു.

ബിഎംബിസി ടാറിങ് വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ചിരുന്നുവെങ്കിലും അഞ്ചു വർഷം കൂടുമ്പോൾ നടത്തേണ്ട ബിസി ഓവർലേ നാളിതുവരെ ചെയ്യാതിരുന്നതിനാൽ റോഡിൽ കുണ്ടും കുഴികളും രൂപപ്പെടുകയും യാത്ര ദുരിതപൂർണ്ണമാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP