Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെഡറൽ ബാങ്കിന്റെ സൗജന്യ കോവിഡ് വാക്‌സിനേഷൻ പദ്ധതി

ഫെഡറൽ ബാങ്കിന്റെ സൗജന്യ കോവിഡ് വാക്‌സിനേഷൻ പദ്ധതി

സ്വന്തം ലേഖകൻ

മൂക്കന്നൂർ: ഫെഡറൽ ബാങ്കിന്റെ സി. എസ്. ആർ പദ്ധതിയുടെ ഭാഗമായി 22 ലക്ഷം രൂപ ചെലവിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ, മൂക്കന്നൂർ പഞ്ചായത്ത് പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേർക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുന്നു. പദ്ധതിയുടെ ഉദ്ഘാടനം മൂക്കന്നൂർ എം. എ. ജി. ജെ. ആശുപത്രിയിൽ വച്ച് ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ ട്രസ്റ്റി.രാജു ഹോർമിസ് നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡ്ഡുമായ കുര്യാക്കോസ് കോണിൽ, സി. എസ്. ടി സുപ്പീരിയർ ജനറൽ ബ്ര. വർഗീസ് മഞ്ഞളി, ഗ്രാമപഞ്ചായത്ത് അംഗം പി. വി. മോഹനൻ, കെ. പി. ഹോർമിസ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ടി. പി. മത്തായി എന്നിവർ ആശംസകൾ അർപ്പിച്ചു. എം. എ. ജി. ജെ. ആശുപത്രി ഡയറക്ടർ ബ്ര. തോമസ് കരോണ്ടുകടവിൽ സ്വാഗതം ആശംസിച്ചു, ഫെഡറൽ ബാങ്ക് മൂക്കന്നൂർ ബ്രാഞ്ച് സീനിയർ മാനേജർ പി. വി. ജോർജ് നന്ദി പ്രകാശിപ്പിച്ചു.

2021 ജൂലൈ 28 മുതൽ മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ വച്ചാണ് സൗജന്യ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP