Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോയ് ഡാനിയേലിന് പാം അക്ഷരതൂലിക കഥാപുരസ്‌കാരം

ജോയ് ഡാനിയേലിന് പാം അക്ഷരതൂലിക കഥാപുരസ്‌കാരം

സ്വന്തം ലേഖകൻ

2020-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ജോയ് ഡാനിയേലിന് ലഭിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം അനൂപ് കുമ്പനാട്, ബഷീർ മുളിവയൽ എന്നിവർ പങ്കിട്ടു. പാം രക്ഷാധികാരി ഷീലാ പോൾ, പ്രസിഡന്റ് വിജു സി. പരവൂർ, ജനറൽ സെക്രട്ടറി ജയകുമാർ, വെള്ളിയോടൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചതാണിത്. നോവലിസ്റ്റും കഥാകൃത്തുമായ ടി. കെ. ശങ്കരനാരായണൻ ജൂറി ചെയർമാനായ പുരസ്‌കാര കമ്മറ്റിയിൽ മലയാളം അദ്ധ്യാപിക ഫാത്തിമ, എഴുത്തുകാരായ സലീം അയ്യനത്ത്, പ്രവീൺ പാലക്കീൽ എന്നിവർ അംഗങ്ങളായിരുന്നു.

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയായ ജോയ് ഡാനിയേൽ മറുനാടൻ മലയാളിയിൽ കഥകളും പുസ്തകാസ്വാദനങ്ങളും എഴുതാറുണ്ട്. കൂടൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ആയിരുന്നു ആദ്യകാല പഠനം. ആദ്യകഥ 'ഒരു ശവപെട്ടിയും അതിന്റെ യജമാനനും' 1995-ൽ മംഗളം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. പിതാവ് കെ.വി.ഡാനിയേൽ, മാതാവ് പരേതയായ ചിന്നമ്മ, ഭാര്യ ബിന്ദു, മകൾ ദിയ ആൻ ജോയ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP