Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലമ്പല ദർശനത്തോടനുബന്ധിച്ച് ഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി

നാലമ്പല ദർശനത്തോടനുബന്ധിച്ച് ഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി

സ്വന്തം ലേഖകൻ

രാമപുരം: രാമപുരത്തെ നാലമ്പല ദർശനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് പദ്ധതി പ്രകാരമാണ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത്. നാലമ്പലങ്ങളിലെ മൂന്നാമത്തെ ക്ഷേത്രമാണ് ഭരതസ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വച്ച് മാണി സി കാപ്പൻ എം എൽ എ മോൻസ് ജോസഫ് എംഎൽഎ യ്ക്ക് സ്റ്റാമ്പ് കൈമാറി. ക്ഷേത്രം പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയ അധ്യക്ഷത വഹിച്ചു.

തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് കെ. കെ. വിനു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.പി നിർമ്മലൻ തുടങ്ങിയവർ പ്രസംഗിച്ചു. എംപി കൃഷ്ണൻ നായർ , സി റ്റി രാജൻ, തങ്കച്ചൻ മുളങ്കുന്നം, മത്തച്ചൻ പുതിയിടത്തുചാലിൽ, തോമസ് ഉഴുന്നാലിൽ, വിനോദ് വേരനാനി തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP