Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്: 42744 ചതുരശ്രയടി സ്ഥലം ഉടൻ പ്രവർത്തനമാരംഭിക്കും

വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്: 42744 ചതുരശ്രയടി സ്ഥലം ഉടൻ പ്രവർത്തനമാരംഭിക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: വികസനത്തിലേക്ക് കുതിച്ച് കോഴിക്കോട് സൈബർ പാർക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിങ്ങിന്റെ ബെയ്‌സ്‌മെന്റ് ഏരിയയിൽ 42744 ചതുരശ്രയടിയിൽ 31 ചെറിയ കമ്പനികൾക്കായി ഓഫീസുകൾ സജ്ജമാക്കും . എല്ലാ സജ്ജീകരണത്തോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ ഫർണിച്ചറുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരേ സമയം 66 ജീവനക്കാർക്ക് വരെ ജോലിചെയ്യാൻ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകൾ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോഴിക്കോട് കേന്ദ്രമായ 5 കമ്പനികൾ ഓഫീസുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.

2017ൽ നാല് കമ്പനികൾ മാത്രമായി പ്രവർത്തനമാരംഭിച്ച സൈബർ പാർക്കിൽ ഇന്നുള്ളത് 60 കമ്പനികളാണ്. 2020ൽ കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും 26 കമ്പനികൾ പുതുതായി പ്രവർത്തനമാരംഭിച്ചു. ഇതിനു പുറമെ ഇൻകുബേറ്റർ കൂടിയായ മൊബൈൽ 10 എക്‌സിന്റെ കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. 1000ൽ പരം ജീവനക്കാരും ക്യാമ്പസിൽ ജോലി ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP