Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202227Thursday

വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു

വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ :വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'സ്ത്രീ ശാക്തീകരണം എങ്ങനെ കൈവരിക്കാം' എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ജനീഷ് കെ. സി (ഡയറക്ടർ /പ്രിൻസിപ്പൽ, അംബിഷസ് കോളേജ്, സാഹിത്യകാരൻ) ആണ് സെമിനാറിനു നേതൃത്വം നൽകുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

സ്ത്രീധനത്തിന്റെ പേരിൽ തൂക്കിലേറേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന് ഇതൊരു വെളിച്ചമാകും എന്ന ആശയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

ജൂലൈ 27 രാവിലെ 10 മണിക്കാണ് സെമിനാർ. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർബന്ധപ്പെടേണ്ട നമ്പർ 099950 14607

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP