Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഐടി പരിശീലനം നൽകാൻ ഐ-ടെക്

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഐടി പരിശീലനം നൽകാൻ ഐ-ടെക്

സ്വന്തം ലേഖകൻ

കൊച്ചി : ഇൻസ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാൻസ് നെറ്റ്‌വർക്ക് ടെക്നോളജി (ഐഎഎൻടി)യുടെ ഐ-ടെക് സ്റ്റാർട്ടപ്പിനു തുടക്കമായി .6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ഐടി നൈപുണ്യ പരിശീലന വേദിയാണിത്. ടെക്‌നോളജി സ്‌കില്ലുകളായ കോഡിങ്, ഐടി ഫണ്ടമെന്റൽസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പൈതൺ തുടങ്ങിയവയും കൊഗ്നിറ്റീവ് ശേഷികളായ മൈൻഡ് മാപ്പിങ്, പൊതുവിജ്ഞാനം എന്നിവയുമാണ് ഐ-ടെകിലുള്ളത്. സ്റ്റേറ്റ് ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയിലെ വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സുകൾ പഠിക്കാം.

കുട്ടികളുടെ മികച്ച ഭാവിയിലെ ആവശ്യകതകൾ കണക്കിലെടുത്ത് തയ്യാറാക്കിയതാണ് ഐ-ടെക് കോഴ്സ് ഉള്ളടക്കം. കുറച്ചുനാൾ കഴിയുമ്പോഴേക്കും, വിജയകരമായ ഒരു കരിയർ നേടുന്നതിന് ഈ കഴിവുകൾ അനിവാര്യമായിത്തീരുമെന്നു ഐഎഎൻടി മാനേജിങ് ഡയറക്ടർ ഭക്തി ഓജാ ഖെറാനി പറഞ്ഞു.

6, 7 ക്ലാസുകൾക്ക് ഐ-ടെക് ജൂനിയർ, 8, 9 ക്ലാസുകൾക്ക് ഐ-ടെക് സീനിയർ, 10 മുതൽ 12 വരെ ക്ലാസുകൾക്ക് ഐ-ടെക് എക്‌സ്‌പെർട്ട്, 12ാം ക്ലാസിനു മുകളിലുള്ളവർക്ക് ഐ-ടെക് സുപ്രീം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ഐ-ടെക് കോഴ്‌സുകൾ തിരിച്ചിരിക്കുന്നത്. സയൻസ്, കണക്ക്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐഎഎൻടി 25,000 ഡിജിറ്റൽ ഫ്രാഞ്ചൈസികൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാർത്ഥികൾക്ക് അവർ ഇഷ്ടപ്പെടുന്ന ഭാഷയിൽ പഠിപ്പിക്കും. ഗവൺമെന്റിന്റെ ഡിജിറ്റൽ സംരംഭങ്ങൾ, വർധിച്ചുവരുന്ന സ്മാർട്ട്ഫോൺ അടിത്തറ, വർധിച്ചുവരുന്ന ഇന്റർനെറ്റ് ഉപയോഗം, യുവജനസംഖ്യ, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ താരതമ്യേന കുറഞ്ഞ ചെലവ്, മറ്റ് ഘടകങ്ങൾ എന്നിവ ഉപയോഗിക്കുന്ന ഇന്ത്യൻ ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം 2 ബില്യൺ ഡോളറിന്റേതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP