Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

അമൃത - അരിസോണ സർവ്വകലാശാല ഡ്യൂവൽ എം. എസ് സി. - എം. എസ്. / എം. ടെക്. - എം. എസ്. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

രു വർഷം അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിൽ പഠിക്കാൻ അവസരം.അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയും അമേരിക്കയിലെ അരിസോണ സർവ്വകലാശാലയും ചേർന്ന് നടത്തുന്ന ഡ്യൂവൽ എം.എസ്.സി. - എം. എസ്. / എം. ടെക്. - എം. എസ്. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകൾ: എം. എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം. എസ് സി. (മോളിക്കുലാർ മെഡിസിൻ) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം. ടെക്. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം. ടെക്. (മോളിക്കുലാർ മെഡിസിൻ) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത:
എം. എസ് സി. - എം. എസ്. കോഴ്‌സുകൾ:
അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി, മെഡിക്കൽ ബയോടെക്‌നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ഹെൽത്ത് ഇൻഫർമാറ്റിക്‌സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൺമെന്റൽ സയൻസ്, എൻവയൺമെന്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിൽ അല്ലെങ്കിൽ ബയോസയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ ബി. എസ് സി. ബിരുദം അഥവാ തത്തുല്യം.
എം. ടെക്. - എം. എസ്. കോഴ്‌സുകൾ:
ബി. ടെക്. / ബി. ഇ. / എം. എസ്. സി. / പ്രൊഫഷണൽ ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം.
ബി. ടെക്. / ബി. ഇ. ബിരുദധാരികൾ: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി / ജനറ്റിക് എഞ്ചിനീയറിങ് / ബയോമെഡിക്കൽ എഞ്ചിനീയറിങ് / ഫുഡ് പ്രോസ്സസ് എഞ്ചിനീയറിങ് / ബയോഇൻഫർമാറ്റിക്‌സ് / അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് / അഗ്രിക്കൾച്ചറൽ ആൻഡ് ഇറിഗേഷൻ എഞ്ചിനീയറിങ് / ഫാർമസ്യൂട്ടിക്കൽ എഞ്ചിനീയറിങ് / ഫുഡ് ടെക്‌നോളജി / എന്നിവയിൽ അല്ലെങ്കിൽ ബയോഎഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ ബി. ഇ. / ബി. ടെക്. ബിരുദം അഥവാ തത്തുല്യം.
എം. എസ് സി. ബിരുദധാരികൾ: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി / മെഡിക്കൽ ബയോടെക്‌നോളജി / മൈക്രോബയോളജി / ബയോമെഡിക്കൽ സയൻസസ് / ബയോടെക്‌നോളജി / ബോട്ടണി / സുവോളജി / മെഡിക്കൽ ജെനറ്റിക്‌സ് / ബയോകെമിസ്ട്രി / ബയോഇൻഫർമാറ്റിക്‌സ് / ഫുഡ്‌സയൻസ് ആൻഡ് ന്യുട്രീഷൻ / എൻവയന്മെന്റൽ സയൻസ് / എൻവയന്മെന്റൽ ഹെൽത്ത് സയൻസസ് / അപ്ലൈഡ് സൈക്കോളജി / നഴ്‌സിങ് / അലൈഡ് ഹെൽത്ത് സയൻസസ് / ഫാർമസ്യൂട്ടിക്കൾ കെമിസ്ട്രി / അഗ്രിക്കൾച്ചർ / ഹോർട്ടിക്കൾച്ചർ / സെറിക്കൾച്ചർ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ എം. എസ് സി. ബിരുദം അഥവാ തത്തുല്യം.
പ്രൊഫഷണൽ ബിരുദധാരികൾ: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിസിൻ / ഡെന്റ്റിസ്ട്രി / വെറ്റിനറി / ആയുർവേദ / ഹോമിയോപ്പതി / ഫാർമസി കോഴ്സുകളിൽ നേടിയ പ്രൊഫഷണൽ ബിരുദം അഥവ തത്തുല്യം.
ഒരു വർഷം അമേരിക്കയിൽ പഠിക്കാൻ അവസരം: കോഴ്സിന്റെ ഭാഗമായി കുറഞ്ഞ ഫീസിൽ ഒരു വർഷം വരെ അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിൽ പഠിക്കുവാൻ അവസരമുണ്ട്. ഡ്യൂവൽ ഡിഗ്രി കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അമൃത സർവ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നൽകുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.

എൻട്രൻസ് പരീക്ഷ ഇല്ല. പകരം ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.

കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/admissions/nano
ഇ മെയിൽ: [email protected]
ഫോൺ: 0484 2858750, 08129382242

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP