Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചേർപ്പുങ്കൽ പാലം ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിങ് 15 ന്, നടത്തും;സർക്കാർ തലത്തിലുള്ള ഉന്നതതല യോഗം ഉടനെ വിളിക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കാൻ ഇടയായ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും പ്രവർത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരൻ ചൂണ്ടിക്കാണിച്ച വകുപ്പ് തലത്തിൽ ഉണ്ടായതായി പറയപ്പെടുന്ന അപാകതകൾ പരിഹരിക്കുന്നതിനും വേണ്ടി കേരള ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിങ് ജൂൺ 15 ന്, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നോട്ടിസ് അയച്ചു.

നിയമസഭയിൽ അഡ്വ. മോൻസ് ജോസഫ് എംഎ‍ൽഎയും, മാണി.സി.കാപ്പൻ എംഎ‍ൽഎയും ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചത് പ്രകാരമാണ് ഹിയറിങ് അടിയന്തിരമായി നടത്താൻ വകുപ്പ് തലത്തിൽ നടപടിയുണ്ടായത്. ആറ് ആഴ്ചയ്ക്കുള്ളിൽ ഹിയറിങ് നടത്തി ചേർപ്പുങ്കൽ പാലം നിർമ്മാണം പുനരാരംഭിക്കുന്ന കാര്യത്തിൽ തീർപ്പ് ഉണ്ടാക്കണമെന്നാണ് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നത്. എംഎ‍ൽഎമാരുടെ സബ്മിഷന് നിയമ സഭയിൽ മറുപടി നൽകിയ സന്ദർഭത്തിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, പ്രവർത്തി ഏറ്റെടുത്ത കമ്പനി പ്രതിനിധികളുമാണ് ഹിയറിംഗിൽ പങ്കെടുക്കുന്നത്.

ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം മുടങ്ങിയത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വിവിധ ജനപ്രതിനിധികളും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല യോഗം വിളിച്ച് ചേർക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയതായി അഡ്വ. മോൻസ് ജോസഫ് എംഎ‍ൽഎയും, മാണി.സി. കാപ്പൻ എംഎ‍ൽഎയും അറിയിച്ചു. മന്ത്രിമാർക്കും, വിവിധ ജന പ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയുന്ന സൗകര്യ പ്രദമായ ദിവസം പരിശോധിച്ച ശേഷം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഹൈക്കോടതിയിലെയും, സുപ്രീം കോടതിയിലെയും കേസ് ജയിച്ച ശേഷം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും എസ്റ്റിമേറ്റ് ക്വാണ്ടിറ്റിയിലെ അളവിൽ ഉണ്ടായ വ്യത്യാസമാണ് നിർമ്മാണം മുടങ്ങാൻ കാരണമായത്. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന ആവശ്യമാണ് എംഎ‍ൽഎമാരായ അഡ്വ. മോൻസ് ജോസഫും, മാണി.സി. കാപ്പനും നിയമ സഭയിൽ ഉന്നയിച്ചിട്ടുള്ളത്.

പാലാഴി ടയേഴ്‌സ് അടക്കമുള്ള സാങ്കൽപ്പിക പദ്ധതികൾ ആവിഷ്‌ക്കരിച്ചത് കേരളാ കോൺഗ്രസ്

പാലാ: പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിങ് മിൽ തുടങ്ങിയ സാങ്കൽപ്പിക പദ്ധതികൾ പാലായിൽ അവതരിപ്പിച്ചത് കേരളാ കോൺഗ്രസ് ആണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇവയ്ക്കുവേണ്ടി പൊതു ജനങ്ങളിൽ നിന്നും പണം സമാഹരിച്ചത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ പദ്ധതികളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വ്യക്തമാക്കാൻ തയ്യാറാകണം. ഇതേക്കുറിച്ച് നേതൃത്വത്തോടു ചോദിക്കാനുള്ള ആർജ്ജവം എം എൽ എ യ്‌ക്കെതിരെ പറഞ്ഞവർക്കുണ്ടോയെന്നു വ്യക്തമാക്കണം. രണ്ടു പദ്ധതികളിലായി 3800 പേർക്കു തൊഴിൽ വാഗ്ദാനം ചെയ്തു ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. സ്വന്തം കണ്ണിൽ കമ്പിരുന്നിട്ട് അന്യന്റെ കണ്ണിൽ കരടുണ്ടോയെന്ന അന്വേഷണത്തിലാണ് കേരളാ കോൺഗ്രസ്.

പാലായിലെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് എം എൽ എ യ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്കു പിന്നിൽ ഉള്ളതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസിനെ പാലാക്കാർ തോൽപ്പിച്ചതിലുള്ള വിരോധം അധികാരത്തിലിരുന്ന് തീർക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. അപ്പച്ചൻ ചെമ്പൻകുളം അധ്യക്ഷത വഹിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP