Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും': ദേശീയ വെബിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും': ദേശീയ വെബിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

മലപ്പുറം: ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ മെയ് 29, 30 തിയ്യതികളിൽ നടക്കുന്ന ദേശീയ വെബിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ (സിയാസ് ) ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റും, കോട്ടക്കൽ സൈത്തൂൻ ഇന്റർനാഷണൽ ഗേൾസ് ക്യാമ്പസ്സിലെ സൈക്കോളജി വിഭാഗവും സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

മലബാറിലെ ന്യുനപക്ഷ ദളിത് പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതി, പുതിയ പ്രതീക്ഷകൾ, നിലവിലുള്ള അവസരങ്ങൾ, വെല്ലുവിളികൾ തുടങ്ങിയവ ചർച്ചക്ക് വിധേയമാക്കും.

വിഷയ തൽപരരായ പൊതു ജനങ്ങൾ,
ഗവേഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ മെയ് 20 ന് മുമ്പായി ബന്ധപ്പെടുക.

അബ്‌സ്ട്രാക്ട് താഴെ കാണുന്ന ഇമെയിൽ വഴി അയക്കുക.
[email protected]. കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ് നമ്പർ: 8547860333.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP