Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

അഡ്വ.ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം നാളെ

അഡ്വ.ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം നാളെ

സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച, സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാർഷിക കടാശ്വാസകമ്മീഷൻ മെമ്പറുമായിരുന്ന അഡ്വ.ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6 മണിക്ക് നടക്കും. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് ക്രമീകരണങ്ങൾ. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

ബിഷപ്പുമാർ, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗൺസിൽ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ, കത്തോലിക്ക കോൺഗ്രസ്, വൈദിക, അല്മായ പ്രതിനിധികൾ, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാർ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, സന്യസ്തപ്രതിനിധികൾ, സഭയിലെ വിവിധ സംഘടനാ നേതാക്കൾ, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാർ എന്നിവർ അനുസ്മരണ പങ്കുവയ്ക്കലുകൾ നടത്തും.

അനുസ്മരണ സമ്മേളനത്തിന് ആരംഭമായി ആലങ്ങാട് സെന്റ് മേരീസ് ദൈവാലയ സിമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കൽ വികാരി ഫാ.പോൾ ചുള്ളിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാശുശ്രൂഷ നടക്കും. ചടങ്ങിൽ കോവിഡ് പ്രോട്ടാക്കോൾ പ്രകാരം നേരിട്ടുള്ള പങ്കാളിത്തം നിയന്ത്രിച്ചിരിക്കുകയാണെങ്കിലും ഓൺലൈനിലൂടെ എല്ലാവർക്കും പ്രാർത്ഥനയിൽ പങ്കുചേരാവുന്നതാണെന്ന് ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ.ജോബി മൂലയിൽ അറിയിച്ചു.

ജോസ് വിതയത്തിലിന്റെ 7-ാം ചരമദിനത്തോടനുബന്ധിച്ച് ഏപ്രിൽ 22 വ്യാഴാഴ്ച 4 മണിക്ക് മേജർ ആർച്ച്ബിഷപ് ആലങ്ങാട് സെന്റ് മേരീസ് ദൈവാലയത്തിൽ ദിവ്യബലിയർപ്പിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP