Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഡ്വ. ജോസ് വിതയത്തിലിന്റെ വിയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അനുശോചിച്ചു.

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: സീറോ മലബാർ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സർക്കാരിന്റെ കാർഷിക കടാശ്വാസ കമ്മീഷൻ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അനുശോചിച്ചു.

സഭാപ്രവർത്തനങ്ങളോടൊപ്പം പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാൻ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു ജോസ് വിതയത്തിൽ. സർക്കാരിന്റെ വിവിധ കമ്മീഷനുകളിലും ഫോറങ്ങളിലും അംഗമായി പൊതുസമൂഹത്തിനായും വിതയത്തിൽ പ്രവർത്തന നിരതനായി. ഉത്തരവാദിത്വങ്ങളും കടമകളും ആത്മാർത്ഥതയോടെ നിറവേറ്റുക മാത്രമല്ല മികച്ച സംഘടനാപാടവത്തിലൂടെ വിശ്വാസിസമൂഹത്തെ ഒരുമിച്ചു നിർത്തി മുന്നേറുവാനും അദ്ദേഹത്തിനായി.

ഉറച്ച നിലപാടുകളും ബോധ്യങ്ങളും നിലനിർത്തി ദീർഘവീഷണത്തോടെ സഭാസമൂഹത്തിൽ പുത്തൻ ഉൾക്കാഴ്ചകൾ നൽകി. പ്രതിസന്ധികളിൽ സഭയ്ക്ക് പ്രതിരോധം തീർത്ത് വിശ്വാസമൂല്യങ്ങളിൽ അടിയുറച്ചുനിന്ന് സഭാപ്രവർത്തനങ്ങളിൽ പ്രതീക്ഷയും കരുത്തുമേകിയ അൽമായ നേതാവായിരുന്നു വിതയത്തിൽ. നിസ്വാർത്ഥ സേവനത്തിന്റെ മകുടോദാഹരണമായ അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ കാഞ്ഞിരപ്പള്ളി രൂപതാ കുടുംബമൊന്നാകെ പങ്കുചേരുന്നുവന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ.വി സി. സെബാസ്റ്റ്യൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP