Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർഭരണം ചോദിക്കുന്നത് കള്ളക്കടത്ത് തുടരാൻ: ചാണ്ടി ഉമ്മൻ

തുടർഭരണം ചോദിക്കുന്നത് കള്ളക്കടത്ത് തുടരാൻ: ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ

പത്തനംത്തിട്ട: പിണറായി സർക്കാർ തുടർഭരണം ചോദിക്കുന്നത് കള്ളക്കടത്ത് തുടരാൻ വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. അടൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണവും ഡോളറും കഞ്ചാവും കടത്താൻ ഒത്താശ ചെയ്ത സർക്കാരിന് എന്ത് മേന്മയാണ് നടിക്കാനുള്ളത്. ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് അധികാരം നേടി അതിന്റെ മറവിൽ രാജ്യദ്രോഹപ്രവർത്തനങ്ങളാണ് ഇടതുസർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഖാക്കളെ പി.എസ്.സി ലിസ്റ്റിൽ തിരുകി കയറ്റി യുവജനങ്ങളെ മുട്ടിലിഴക്കാനും വാളയാർ ആവർത്തിക്കാനും പെരിയിലെ വേദനയുടെ കനലെരിക്കാനും വേണ്ടിയാണ് പിണറായി സർക്കാർ തുടർഭരണത്തിന് മുറവിളിയിടുന്നത്. പിഞ്ചുപെൺമക്കൾക്ക് സുരക്ഷിത്വവും അമ്മമാർക്ക് മക്കളെ നഷ്ടപ്പെടാതിരിക്കാനും അർഹതയുള്ളവന് ജോലി ലഭിക്കാനും മനുഷ്യത്വമുള്ള സർക്കാർ നാടുഭരിക്കണം.

ഒരമ്മയുടെ തീരാശാപം യു.ഡി.എഫ് സർക്കാരുകൾക്ക് ഇല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ പത്തനംത്തിട്ടയിലെ കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമത്തോടെയാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. കടമ്മനിട്ട കല്ലൂർ, കോടാങ്ങൽ, തുമ്പമൺ, പരുമല, നിരണം എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും പള്ളിക്കലിലെ സ്ഥാനാർത്ഥി പര്യടനത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. രാത്രിയിൽ പുതുപ്പള്ളിയിൽ നടന്ന യുവജനസംഗമത്തിലും റോഡ്ഷോയുടെ സമാപനത്തിലും അദ്ദേഹം എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP