Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരഞ്ഞെടുപ്പ് കമ്മീഷന്റെ യാതൊരു സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്രചരണ പരിപാടികളെ കുറിച്ച് കമ്മീഷൻ അന്വേഷിക്കണം: വി 4 പീപ്പിൾ പാർട്ടി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ യാതൊരു സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്രചരണ പരിപാടികളെ കുറിച്ച് കമ്മീഷൻ അന്വേഷിക്കണം: വി 4 പീപ്പിൾ പാർട്ടി

സ്വന്തം ലേഖകൻ


തിരഞ്ഞെടുപ്പ് കമ്മീഷന്റെ യാതൊരു സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്രചരണ പരിപാടികളെ കുറിച്ച് കമ്മീഷൻ അന്വേഷിക്കണം: വി 4 പീപ്പിൾ പാർട്ടി

വി 4 പീപ്പിൾ പാർട്ടി കൊച്ചി മണ്ഡലം സ്ഥാനാർത്ഥി നിപുൺ ചെറിയാന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂടി ബൈക്ക് റാലി സംഘടിപ്പിച്ചു

ഫോർട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിൽ നിന്നും ആരംഭിച്ച റാലി മട്ടാഞ്ചേരി, ചുള്ളിക്കൽ, മുണ്ടംവേലി, പള്ളുരുത്തി കുമ്പളങ്ങി, കണ്ടക്കടവ്, ചെല്ലാനം, കണ്ണമാലി, ചെറിയകടവ്, മാനാശ്ശേരി, സൗദി എന്നീ ഭാഗങ്ങളിലൂടെ കടന്ന് തിരിച്ച് ഫോർട്ട് കൊച്ചിയിൽ സമാപിച്ചു.

സ്ത്രീകളും, യുവതീ യുവാക്കളും അടക്കം നൂറോളം ബൈക്കുകൾ റാലിയിൽ പങ്കെടുത്തു.

സ്ഥാനാർത്ഥി നിപുൺ ചെറിയാൻ തുറന്ന ജീപ്പിൽ ബൈക്ക് റാലിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുകയുണ്ടായി.

അഴിമതിയിലൂടെ സമ്പാദിച്ച പണത്തിന്റെ കുത്തൊഴുക്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യാതൊരു സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കാതെ കോടികൾ പൊടിച്ചാണ് മുഖ്യധാരാ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണം എന്നും, ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കാൻ തയ്യാറാവണമെന്നും വി 4 പീപ്പിൾ പാർട്ടി സ്ഥാനാർത്ഥി നിപുൺ ചെറിയാൻ പറഞ്ഞു. ഇത് സമ്പന്തിച്ച് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഫോർട്ട് കൊച്ചിയിൽ തുടങ്ങിയ റാലി മേരി ഐബി വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു, സ്ഥാനാർത്ഥി നിപുൺ ചെറിയാൻ, ഓസ്റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, ഷക്കീർ അലി, അഡ്വ. ജൂലി ജയ, റിനു ഫോസ്റ്റിൻ, പോൾ ലുയിസ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP