Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു ഡി എഫ് റബ്ബറിന് 250 തറവില നൽകും: മാണി സി കാപ്പൻ

യു ഡി എഫ് റബ്ബറിന് 250 തറവില നൽകും: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

നീലൂർ: യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ റബ്ബറിന്റെ തറവില 250 രൂപയായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡന്റും യു ഡി എഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ പ്രതിഷേധിച്ചും റബ്ബർ വിലസ്ഥിരതാഫണ്ട് പുനഃ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു ജീപ്പുകെട്ടിവലിച്ചും ബൈക്കുകൾ തള്ളിയും അടുപ്പ് കൂട്ടി തീകത്തിച്ച് കപ്പ വേവിച്ചും റബ്ബർഷീറ്റ് കത്തിച്ചും യു ഡി എഫ് നീലൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സമരപരിപാടികളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം കെ പി സി സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.

ബാബു കുംബ്ലാനിയിൽ അധ്യക്ഷത വഹിച്ചു. എ ജെ മാത്യു അരീപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ആർ സജീവ് എളമ്പ്രക്കോടം അടുപ്പ് കത്തിക്കലും ടോം കോഴിക്കോട്ട് റബർ ഷീറ്റ് കത്തിക്കലും സമരജാഥ സണ്ണി മുണ്ടനാട്ടും ഉദ്ഘാടനം ചെയ്തു. പ്രൊഫ ജോസഫ് കൊച്ചുകുടി മുഖ്യ പ്രഭാഷണം നടത്തി. ജോയി സ്‌കറിയ, സിബി അഴകൻപറമ്പിൽ, രാജു പൂവത്തിങ്കൽ, സി എസ് സെബാസ്റ്റ്യൻ ചിറപ്പുറത്തേൽ, ബിനു വള്ളോംപുരയിടം, ബിജു കഥളിയിൽ, ഉണ്ണികൃഷ്ണൻ, ജോയി കുഴിവേലിത്തടം, ഡെന്നീസ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP