Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തിളക്കം

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തിളക്കം

സ്വന്തം ലേഖകൻ

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു ആവേശത്തിളക്കം. മാണി സി കാപ്പൻ യുഡിഎഫ് നേതാക്കൾക്കൊപ്പം വിവിധ സ്ഥാപനങ്ങളും സന്ദർശിക്കുകയും വ്യക്തികളെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇതോടൊപ്പം ജനസമക്ഷം വികസന സൗഹൃദസദസ്സുകൾ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും പുരോഗമിക്കുകയാണ്. മാണി സി കാപ്പന് വികസന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രാഷ്ട്രീയത്തിനതീതമായി ആളുകൾ സൗഹൃദ സദസ്സുകളിൽ പങ്കാളികളായത് ശ്രദ്ധേയമായി.

യു ഡി എഫ് ഘടകകക്ഷികളും പോഷക സംഘടനകളും തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിയുള്ള പഞ്ചായത്ത് തലയോഗങ്ങൾ ഒന്നാം ഘട്ടം പൂർത്തീകരിച്ചു കഴിഞ്ഞു. യു ഡി എഫ് പഞ്ചായത്ത് യോഗങ്ങളും ചേർന്നു. ഇതോടൊപ്പം യു ഡി എഫ് ജനപ്രതിനിധികളുടെ ആദ്യ ഘട്ട സമ്മേളനങ്ങളും നടത്തി പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. പാലാ മണ്ഡലത്തിൽ എല്ലായിടത്തും ചുവരെഴുത്തുകളും ബോർഡുകളും പോസ്റ്ററുകളും ആദ്യം സ്ഥാപിച്ചുകൊണ്ടാണ് മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഉടൻ തന്നെ വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്.

മാണി സി കാപ്പന്റെ നേതൃത്വത്തിൽ 16 മാസംകൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. തോട്ടം - പുരയിടം പ്രശ്‌നപരിഹാരം, കന്യാസ്ത്രീകളടക്കമുള്ള സന്ന്യസ്തർക്കു റേഷൻ കാർഡ് അനുവദിച്ചത്, ചുരുങ്ങിയ കാലം കൊണ്ട് പാലാ ബൈപ്പാസ് പൂർത്തീകരണം അവസാന ഘട്ടത്തിൽ എത്തിച്ചത്, എം എൽ എ ഓഫീസ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP