Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് കാലികുടവുമായി മാർച്ച് നടത്തി

കേരള വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് കാലികുടവുമായി മാർച്ച് നടത്തി

സ്വന്തം ലേഖകൻ

കുടിവെള്ളം പൈപ്പ് ലൈനിൽ കൂടി ലഭ്യമാക്കണം എന്ന ആവശ്യവുമായി, മുണ്ടംവേലി തോണിത്തോട് നിവാസികൾ, പോളക്കണ്ടം ജംഗ്ഷനിൽ നിന്നും, വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് കാലികുടവുമായി മാർച്ച് നടത്തി.

മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. വി 4 പീപ്പിൾ പാർട്ടി മാർച്ചിന് നേതൃത്ത്വം നൽകി.

വർഷങ്ങൾ ആയി തോണിത്തോട് നിവാസികൾ അനുഭവിക്കുന്ന ദുരിതം ആണ്, കുടിവെള്ളം ഇല്ലായ്മ. പൈപ്പിലൂടെ വല്ലപ്പോഴും മാത്രമേ വെള്ളം വരാറുള്ളു. കഴിഞ്ഞ മാസം പൈപ്പിൽ കൂടി വരുന്ന വെള്ളത്തിൽ ഇ കോളി കണ്ടെത്തിയതായി കണ്ടക്കടവ് ആരോഗ്യ വിഭാഗം കേരള വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ രേഖാ മൂലം അറിയിക്കുകയും, കാനയുയോടെ പോവുന്ന കുടിവെള്ള പൈപ്പ് മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 26 പേർക്ക് വയറിളക്കം അനുഭവപ്പെട്ടതായും ലഭ്യമായ വിവരാവകാശ രേഖയിൽ പറയുന്നു

ആഴ്ചകളായി, ടാങ്കർ ലോറിയിൽ വെള്ളവും ഇവിടെ എത്താറില്ല. നാട്ടുകാർ പ്രതിഷേധിച്ചതോടെ, കഴിഞ്ഞ ദിവസം മാത്രം കാണാമാലിയിലേക്ക് പോയ ഒരു ടാങ്കർ ലോറി തത്കാലത്തേക്ക് ഇവിടെ എത്തി വെള്ളം നൽകിയിരുന്നു.

മാർച്ചു, വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ, പൊലീസ് തടഞ്ഞു. പ്രതിഷേധ മാർച്ചിൽ വി 4 പീപ്പിൾ പാർട്ടി നേതാവ് നിപുൺ ചെറിയാൻ, ഓസ്റ്റിൻ ബ്രൂസ്, വിജേഷ്, നാട്ടുകാരായ പ്രവീൺ, ഫ്രാൻസീസ് ചീക്കൂട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.

വാട്ടർ അഥോറിറ്റിയിൽ രേഖാമൂലം ഇന്നും പരാതി സമർപ്പിച്ചിട്ടുണ്ട്. ഉദ്യോസ്ഥരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ കുടിവെള്ളം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കും എന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥ ഫോണിൽ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP