Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദീപാവലിക്ക് ബ്ലോക്‌ബസ്റ്റർ സിനിമകളുമായി സ്റ്റാർ മൂവീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഉത്സവ സീസൺ ആനന്ദകരമാക്കാൻ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ പാർട്ടിയുമായി സ്റ്റാർ മൂവീസ്. മൂന്ന് ലോക ടെലിവിഷൻ പ്രീമിയർ ചിത്രങ്ങൾ ഉൾപ്പെടെ മികച്ച ഹോളിവുഡ് സിനിമകൾ സംപ്രേഷണം ചെയ്യും. ഫോർഡ് വി ഫെരാരി, ഗ്ലാസ്, ജോജോ റാബിറ്റ് എന്നീ ഹോളിവുഡ് സിനിമകളാണ് ലോക ടെലിവിഷൻ പ്രീമിയറായി സ്റ്റാർ മൂവീസിൽ എത്തുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ, ഏറ്റവും മികച്ച ഹോളിവുഡ് ചിത്രങ്ങളാണ് സ്റ്റാർ മൂവീസിൽ സംപ്രേഷണം ചെയ്യുന്നത്. നവംബർ ഒന്ന് മുതൽ ഏറ്റവും പ്രിയപ്പെട്ട ക്ലാസിക്കുകൾക്കൊപ്പം സമീപകാല ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്ററുകളും പ്രദർശിപ്പിക്കും.

ജെയിംസ് മാൻഗോൾഡ് സംവിധാനം ചെയ്ത ഫോർഡ് വി ഫെരാരി നവംബർ ഒന്നിന് ലോക പ്രീമിയറായി സംപ്രേഷണം ചെയ്യും. എം നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ഗ്ലാസ് നവംബർ എട്ടിനും തൈക വൈറ്റിറ്റി സംവിധാനം ചെയ്ത ജോജോ റാബിറ്റ് 15നും സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 12നും രാത്രി ഒമ്പതിനുമാണ് ടെലിവിഷൻ പ്രീമിയർ ചിത്രങ്ങളുടെ സംപ്രേഷണം. ദീപാവലി സ്‌പെഷ്യലിന്റെ ഭാഗമായി എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമകളിൽ അഞ്ചെണ്ണമാണ് സ്റ്റാർ മൂവീസ് സംപ്രേഷണം ചെയ്യുന്നത്. അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ, സ്റ്റാർ വാർസ്: ദ ഫോഴ്സ് അവേക്കെൻസ്, ടൈറ്റാനിക്, അവതാർ, അവഞ്ചേഴ്സ്: എൻഡ് ഗെയിം എന്നീ ചിത്രങ്ങളാണ് ദീപാവലി ദിവസമായ നവംബർ 14ന് സംപ്രേഷണം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP