Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യത്തിന്റെയും ലഹരി വസ്തുക്കളുടേയും കുത്തൊഴുക്കിന് അറുതിവരുത്തണം; പഞ്ചായത്തുകളുടെ കയ്യിൽ നിന്നും കവർന്നെടുത്ത അധികാരം പുനഃസ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ ഭാരതി

മദ്യത്തിന്റെയും ലഹരി വസ്തുക്കളുടേയും കുത്തൊഴുക്കിന് അറുതിവരുത്തണം; പഞ്ചായത്തുകളുടെ കയ്യിൽ നിന്നും കവർന്നെടുത്ത അധികാരം പുനഃസ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ ഭാരതി

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: മദ്യശാലകൾ ഒരു പ്രദേശത്ത് വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആചാര്യ ഗുരു സ്വാമി സച്ചിദാനന്ദ ഭാരതി അഭിപ്രായപ്പെട്ടു.

മദ്യശാല കളുടെ കാര്യത്തിൽ ജനാനുകൂലമായ നിലപാട് എടുക്കുവാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് സംസ്ഥാന സർക്കാർ മദ്യം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് സമൂഹം ദുഷ്ട ശക്തികളുടെ പിടിയിലാണ്. കക്ഷി രാഷ്ട്രീയ ചേരിതിരുവുകളിൽ നിന്നും മതസ്പർദ്ധയിൽനിന്നും , വർഗീയ ശക്തികളിൽ നിന്നുമെല്ലാം നമ്മൾ മോചിതരാകേണ്ടതുണ്ട്. സമൂഹത്തെ മുന്നോട്ടു നയിക്കുവാൻ കഴിയുന്ന ഒരു പുതിയ ധാർമികബോധം സമൂഹത്തിലുടലെടുക്കണം. അത്തരം ഒരു നവോത്ഥാന ചിന്തയാണ് ആണ് നമുക്ക് ഉണ്ടാകേണ്ടത്. അതിന് മദ്യം ഉൾപ്പെടെയുള്ള മുഴുവൻ ലഹരിവസ്തുക്കളും സമൂഹത്തിൽനിന്നും ഇല്ലായ്മ ചെയ്യേണ്ടതുണ്ട് എന്നും ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.

വിവിധ മദ്യവിരുദ്ധ സമര സംഘടനകളും കൺവെൻഷനെ അഭിസംബോധന ചെയ്തു. ആന്റണി കൊമരം ചാത്ത് ( കെസിബിസി മദ്യവിരുദ്ധ സമിതി ), ടി എം നാസർ മാഷ് (മദ്യനിരോധന സമിതി ) സൈനുദ്ദീൻ തൃക്കാക്കര (ലഹരി നിർമ്മാർജന സമിതി), റെജി ഐപ്പ് (മദ്യവിരുദ്ധ ജനകീയ സമര സമിതി),അബ്ദുൽ മുഈസ് (സോളിഡാരിറ്റി ), ഷിയാസ് മാഷ് (ഐ എസ് എം ), കെ കെ ശോഭ (മഹിളാ സാംസ്‌കാരിക സമിതി ), എം .കെ . ഉഷ (സുരക്ഷാസമിതി ), ലിക്വർ ക്വിറ്റ് കേരള കാമ്പയിൻ താലൂക്ക് കൺവീനർ സി. കെ. ശിവദാസൻ എന്നിവരും കൺവെൻഷനിൽ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP