Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വുമൺ എംപവർമെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

വുമൺ എംപവർമെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

തൃശ്ശൂർ: കൊഴിഞ്ഞപാറ ലയൺസ് ക്ലബ് സെന്റനിയൽ ലെഗസി സർവീസ് പദ്ധതിയുടെ ഭാഗമായി വുമൺ എംപവർമെന്റ്‌റ് സെന്ററും ലീഡർഷിപ്പ് ട്രെയ്നിങ് സെന്ററും പ്രവർത്തനമാരംഭിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ വി പി നന്ദകുമാർ ഉൽഘാടനം ചെയ്തു. വനിതാ തൊഴിൽ സംരഭമാണ് വുമൺ എംപവർമെന്റ് സെന്ററിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രധാനമായും തുണിസഞ്ചി നിർമ്മാണമാണ് ഇവിടെ നടന്നു വരുന്നത്. 28 വനിതകൾക്ക് സെന്ററിൽ ജോലി ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷൻ മൂന്നു ലക്ഷം രൂപ ഈ പദ്ധതിക്ക് ധനസഹായമായി നൽകിയിരുന്നു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് താങ്ങാകുന്ന പദ്ധതികൾ നടപ്പിലാക്കിയ കൊഴിഞ്ഞപാറ ലയൺസ് ക്ലബ് പ്രവർത്തനങ്ങളെ വി പി നന്ദകുമർ അഭിനന്ദിച്ചു. ഡിസ്ട്രിക്ട് ഗവർണർ സാജു ആന്റണി പാത്താടൻ മുഖ്യാഥിതിയായി. മുൻ ഡിസ്ട്രിക്ട് ഗവർണർ എം ഡി ഇഗ്‌നേഷ്യസ്, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ജോർജ് മോറേലി, സുഷമ നന്ദകുമാർ, ക്ലബ് പ്രസിഡന്റ് കെ ജയപ്രകാശ്, കൊഴിഞ്ഞപാറ ലയൺസ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി മുഹമ്മദ് നാസർ, റീജിയൻ ചെയർപേഴ്സൺ ഡോക്ടർ ശ്രീവത്സവ്, ഡിസ്ട്രിക്ട് സെക്രട്ടറി അനിൽ എസ് നായർ, ലെഗസി പ്രൊജക്റ്റ് കോ ഓഡിനേറ്റർ അഷറഫ് പി എസ് ടി അക്കാഡമി കോ ഓഡിനേറ്റർ ജയകൃഷ്ണൻ, ക്ലബ് സെക്രട്ടറി എസ് ദിവ്യ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP