Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയ സർവീസ് നവംബർ മുതൽ: പ്രവാസികൾ ആഹ്‌ളാദത്തിൽ

സ്വന്തം ലേഖകൻ

ജിദ്ദ: നവംബർ ഒന്ന് മുതൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന സൗദിയ അധികൃതരുടെ പ്രഖ്യാപനം വന്നത് മുതൽ പ്രവാസികൾ ആഹ്‌ളാദത്തിൽ. നാട്ടിൽ അവധിക്ക് പോയി കോവിഡ് ലോക്ക് ഡൗൺ കാരണം സൗദിയിലേക്ക് മടങ്ങി വരാൻ കഴിയാത്ത പതിനായിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. മാസങ്ങളായി ജോലിയോ വരുമാനമോ ഇല്ലാതെ വിഷമിച്ചിരിക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചു വരാനും തങ്ങളുടെ ജോലി തുടരാനുമുള്ള അവസരമാണ് സംജാതമാവാൻ പോകുന്നത്. ഇക്കാരണത്താൽ പ്രവാസികൾ ഏറെ ആഹ്‌ളാദത്തിലാണ്.

തുടക്കത്തിൽ ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നത്. റി എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും അടുത്ത മാസം മുതൽ ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാമെന്നാണ് സൗദി എയർലൈൻസ് ട്വിറ്റർ വഴി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ കോവിഡ് നിരക്ക് നിയന്ത്രണ വിധേയമല്ലാത്തത് ഇക്കാര്യത്തിൽ ചെറിയ ആശങ്ക ഉയർത്തുന്നുണ്ട്.

കൊച്ചിയിൽ നിന്നും സർവീസ് ഉണ്ടാകുമെന്നതിനാൽ പ്രവാസി മലയാളികളും ഏറെ സന്തോഷത്തിലാണ്. നേരത്തെ കോഴിക്കോട് വിമാനത്താവളത്തിലേക്കും സൗദിയ സർവീസ് നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ആഗസ്റ്റിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിൽ പെട്ടതിനെത്തുടർന്നു സൗദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങൾക്കു സർവീസ് നടത്താൻ അധികൃതർ അനുമതി നിഷേധിച്ചിരിക്കുകയാണ്. വൈകാതെ കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കാൻ സൗദി എയർലൈൻസിനു അനുമതി ലഭിക്കും എന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

നിലവിൽ കേരളത്തിൽ നിന്ന് ദുബായ് വഴി സൗദിയിലേക്ക് വരാൻ ചില ട്രാവൽ ഏജന്റുമാർ അവസരം ചെയ്യുന്നുണ്ട് . ഇങ്ങനെ നാട്ടിൽ നിന്നും പലരും സൗദിയിലേക്ക് വന്നിട്ടുമുണ്ട്. എന്നാൽ ദുബായ് വഴി വരുമ്പോൾ രണ്ടാഴ്ചത്തെ ക്വാറന്റൈൻ ചെലവ് അടക്കം ഒരു ലക്ഷത്തോളം രൂപ വേണം. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാണ്.

നവംബർ മുതൽ സൗദി എയർലൈൻസ് കൊച്ചി, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങും എന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. വരും ദിനങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP