Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ബോസ് എൽഎക്സ്, എൽഇ മോഡലുകൾ അവതരിപ്പിച്ച് അശോക് ലേയ്ലൻഡ്

ബോസ് എൽഎക്സ്, എൽഇ മോഡലുകൾ അവതരിപ്പിച്ച് അശോക് ലേയ്ലൻഡ്

സ്വന്തം ലേഖകൻ

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളുമായ അശോക് ലേയ്ലൻഡ്, ഐ-ജെൻ6 ബിഎസ്-6 സാങ്കേതികവിദ്യയോടു കൂടിയ അശോക് ലേയ്ലൻഡ് ബോസ് എൽഎക്സ്, എൽഇ ട്രക്കുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇന്റർമീഡിയറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (ഐസിവി) വിഭാഗത്തിൽ അശോക് ലേയ്ലൻഡിൽ നിന്നുള്ള മുൻനിര ബ്രാൻഡുകളിലൊന്നാണ് ബോസ്. 11.1 ടൺ മുതൽ 14.05 ടൺ ഭാരം വരെ വാഹനങ്ങൾ വഹിക്കും. 14 അടി മുതൽ 24 അടി വരെയുള്ള ലോഡിങ് സ്പാനിനൊപ്പം, ഉയർന്ന സൈഡ് ഡെക്ക്, ഫിക്സഡ് സൈഡ് ഡെക്ക്, ഡ്രോപ്പ് സൈഡ് ഡെക്ക്, ക്യാബ് ചേസിസ്, കണ്ടെയ്നർ, ടിപ്പർ തുടങ്ങിയ ബോഡി ടൈപ്പ് ഓപ്ഷനുമുള്ളതിനാൽ ഉപയോക്താക്കൾക്ക് ഒന്നിലധികം കോമ്പിനേഷനുകളിൽ നിന്ന് വാഹനം തെരഞ്ഞെടുക്കാം. 18 ലക്ഷം രൂപയാണ് മുംബൈ/ഡൽഹി/ചെന്നൈ എക്സ്ഷോറൂം പ്രാരംഭ വില.

ഉപയോക്താക്കൾക്ക് രണ്ട് ക്യാബിൻ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാവുന്നതോടൊപ്പം 7% വരെ ഉയർന്ന കാര്യക്ഷമത, അഞ്ചുശതമാനം വരെ മികച്ച ടയർ ലൈഫ്, 30 ശതമാനം വരെ ദൈർഘ്യമുള്ള സർവീസ്, അഞ്ചു ശതമാനം വരെ കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ ലഭിക്കുന്നു. ഡ്രൈവർമാർക്കായി ഏറ്റവും മികച്ച സ്ഥിരിവിവര സംവിധാനവും സുരക്ഷ സവിശേഷതകളും ഉൾക്കൊള്ളിച്ച് പൂർണമായും നിർമ്മിച്ച വാഹനമായും ബോസ് ലഭ്യമാവും. ഇന്റലിൻസ് അലേർട്ട്, റിമോട്ട് ഡയ്ഗ്‌നോസ്റ്റിക്സ് പോലുള്ള ഡിജിറ്റൽ സവിശേഷതകളോടെയാണ് ഇത് എത്തുന്നത്.

ബോസ് എൽഎക്സ്, എൽഇ വേരിയന്റുകൾക്ക് നാലുവർഷം അല്ലെങ്കിൽ നാലുലക്ഷം കി.മീ വാറണ്ടിയുണ്ട്. ഇത് ആറുവർഷം വരെ ദീർഘിപ്പിക്കാം. ക്വിക്ക് ആക്സിഡന്റ് റിപ്പയർ പിന്തുണയാണ് മറ്റൊരു സവിശേഷത. വിൽപ്പനക്കും തുടർസർവീസിനുമായി മൂവായിരത്തിലേറെ ടച്ച് പോയിന്റുകൾ, 24 മണിക്കൂറും ഉപഭോക്തൃ സഹായം ലഭ്യമാക്കുന്ന അപ്ടൈം സൊല്യൂഷൻ സെന്റർ എന്നിവയും കമ്പനി ഉറപ്പ് നൽകുന്നു.

ഐ-ജെൻ6 ബിഎസ്-6 സാങ്കേതികവിദ്യയോടു കൂടിയ അശോക് ലേയ്ലൻഡ് ബോസ് എൽഎക്സ്, എൽഇ ട്രക്കുകളുടെ അവതരണം തങ്ങളുടെ ഈ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ലോകത്തിലെ മികച്ച വാണിജ്യവാഹന നിർമ്മാതാക്കളിൽ ഉൾപ്പെടാനുള്ള തങ്ങളുടെ ലക്ഷ്യം നേടാൻ സഹായിക്കുകയും ചെയ്യുമെന്ന് അശോക് ലേയ്ലൻഡിന്റെ എംഡിയും സിഇഒയുമായ വിപിൻ സോന്ധി പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി തങ്ങൾ ഐസിവി വിഭാഗത്തിൽ വിപണി വിഹിതം തുടർച്ചയായി നേടുന്നുണ്ടെന്നും തങ്ങളുടെ ബ്രാൻഡായ ബോസ് ആ വളർച്ചക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അശോക് ലേയ്ലൻഡ് സിഒഒ അനുജ് കതൂരിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP