Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചിക്കോട് വിഷമദ്യദുരന്തം: മുഖ്യ ഉത്തരവാദി സംസ്ഥാന സർക്കാർ: കേരള മദ്യ വിരുദ്ധ ജനകീയമുന്നണി

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: കഞ്ചിക്കോട് ആദിവാസി കോളനിയിൽ വിഷമദ്യം കഴിച്ച് അഞ്ചുപേർ മരിക്കുകയും നിരവധിപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നതിന് മുഖ്യ ഉത്തരവാദിത്വം സംസ്ഥാന സർക്കാരും സർക്കാരിന്റെ മദ്യ വ്യാപന നയവുമാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

മദ്യശാലകൾ അടച്ചിട്ടാൽ അനധികൃത മദ്യവില്ലനയും വ്യാജ മദ്യദുരന്തവും ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചവർക്ക് ഇന്ന് മിണ്ടാണ്ടമില്ല. കോവിഡ് വ്യാപനത്തിന്റെ പേരിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യമാസങ്ങളിൽ മദ്യശാലകൾ പൂർണ്ണമായി അടച്ചിട്ടാൽ വ്യാജ മദ്യദുരന്തവും മദ്യം കിട്ടാത്തതിന്റെ പേരിൽ നിരവധി ആത്മഹത്യകളും ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചവർക്ക് തെറ്റുപറ്റിയെന്ന് ലോക്ക് ഡൗൺ കാലം തെളിയിച്ചു.

എന്നാൽ കോവിഡ് വ്യാപനം അതിതീവ്രമായിട്ടും ആയിരത്തിലധികം മദ്യശാലകളാണ് ഇന്ന് സർക്കാർ കേരളത്തിൽ തുറന്നിരിക്കുന്നത്. മദ്യലഭ്യത ഇല്ലായ്മയല്ല വ്യാജ മദ്യ ദുരന്തമുണ്ടാക്കുന്നത് മറിച്ച് മദ്യശാലകളുടെ മറവിൽ നടക്കുന്ന അനധികൃത മദ്യ ഉല്പാദനവും വ്യാപാരവുമാണ് വിഷമദ്യ ദുരന്തത്തിന്ന കാരണമെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിക്കുന്നതാണ് കഞ്ചിക്കോട് മദ്യ ദുരന്തം.

കേരള ജനതയെ മദ്യത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മദ്യശാലകൾ ഉടനടി അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കേരളത്തെ മദ്യമുക്തമാക്കാനുള്ള ലിക്വർ ക്വിറ്റ് കാമ്പയിൻ എല്ലാ ജില്ലകളിലും വ്യാപകമായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ചീഫ് കോർഡിനേറ്റർ ഫാദർ ആൻഡ് ടി ജെ ,ചീഫ് ഓർഗനൈസർ ഫാദർ ജോൺ അരീക്കൽ, സംസ്ഥാന ട്രഷറർ ഡോ.എം.സി. സിറിയക്ക് എന്നിവരും വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന കോർഡിനേറ്ററന്മാരായ ഡോ.എഫ്.എം.ലാസർ, യോഹന്നാൻ ആന്റണി, ഫാദർ ഷിജു, ഫാദർ വർഗീസ് മുഴുത്തേറ്റ്, ഡോ. വിൻസന്റ് മാളിയേക്കൽ,എൻ ആർ മോഹൻകുമാർ, സാജൻ സി സി, സി കെ എം ബാപ്പുഹാജി, സന്തോഷ് മലമ്പുഴ, സിദ്ധാർത്ഥൻ നരി കൂട്ടുംചാൽ, ഫൈസൽ ഫൈസി മടവൂർ, ഡോക്ടർ അൻവർ സാദത്ത്, ഫാദർ തോമസ് കൊട്ടിയത്ത് തുടങ്ങിയവരും വിവിധ സംഘടനയുടെ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP