Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒക്ടോബർ 28 ന് കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ്പരിവാറിന്റെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ പോരാട്ട പ്രതിജ്ഞ സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് അറിയിച്ചു. ഒക്ടോബർ 28ന് വൈകുന്നേരം 4:30ന് സംസ്ഥാനത്തൊട്ടാകെ കവലകളിൽ സംഘ് ഫാഷിസത്തിനെതിരെ പെൺപോരാട്ട പ്രതിജ്ഞ നടക്കും. സംഘ്പരിവാർ ഗുജറാത്തിൽ പരീക്ഷിച്ച വംശീയ ഉന്മൂലനം ഇന്ത്യയിലാകെ വ്യാപിപ്പിക്കുമെന്നതിന്റെ മുന്നറിയിപ്പുകളാണ് യുപിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ദലിത് അതിക്രമങ്ങളും ബലാൽസംഗക്കൊലകളും.

സ്ത്രീവിരുദ്ധമായ ജാതിമേധാവിത്വ രാഷ്ട്രസങ്കൽപം വെച്ചുപുലർത്തുന്ന സംഘ്പരിവാർ, ബലാൽസംഗത്തെ വംശഹത്യയുടെ ആയുധമായിക്കാണുന്ന രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. ഹാഥറസ് ഒരു സൂചകമാണ്. സ്റ്റേറ്റും ക്രിമിനലുകളും ഒന്നാകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹാഥറസിലെ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന ഫോറൻസിക് റിപ്പോർട്ടിനെ ചോദ്യംചെയ്ത ഡോക്ടർമാർക്കെതിരെ നടപടിയെടുത്ത വാർത്ത ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ജനാധിപത്യപരമായ പെൺപോരാട്ടത്തിൽ അടിയുറച്ചുനിൽക്കുവാനുള്ള പ്രതിജ്ഞ ഏറ്റവും പ്രസക്തമായ കാലത്ത് വിമൻ ജസ്റ്റിസിന്റെ തീരുമാനം പ്രാധാന്യം അർഹിക്കുന്നുവെന്നും ജബീന ഇർഷാദ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP