Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്സസ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

ടെക്സസ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ഒക്ടോബർ 19 തിങ്കളാഴ്ച മാത്രം ടെക്സസിലെ വിവിധ ആശുപത്രികളിൽ 4,319 കോവിഡ് 19 രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് (4,422) ഓഗസ്റ്റ് 28ന് ശേഷം ഹോസ്പിറ്റലൈസേഷൻ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോൾ ഇത്രയും കോവിഡ് രോഗികളെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് അധികൃതർ പറയുന്നു.

ഒരു മാസം മുമ്പ് (സെപ്റ്റംബർ 20) കോവിഡ് 19 പോസിറ്റീവായിരുന്ന രോഗികളുടെ എണ്ണം 64,431 ആയിരുന്നുവെങ്കിൽ ഇപ്പോൾ രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ 82,930 ആയി വർധിച്ചത് ആശങ്കാജനകമാണ്.

ടെക്സസിൽ ഒക്ടോബർ 19 വരെ ആകെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയവരുടെ എണ്ണം 8,28,527 ആയും മരിച്ചവരുടെ എണ്ണം 17,022 ആയും ഉയർന്നിട്ടുണ്ട്. അതേസമയം ഡാലസ് കൗണ്ടിയിൽ മാത്രം 90,000 കോവിഡ് കേസുകൾ കവിഞ്ഞു.

ഹൂസ്റ്റണിലെ ഏറ്റവും വലിയ സ്‌കൂൾ ഡിസ്ട്രിക്ടുകൾ ഇന്നു മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. 1,90,000 കുട്ടികളാണ് സ്‌കൂളിൽ നേരിട്ട് പഠിക്കുവാൻ എത്തുന്നവർ. മാർച്ച് മുതൽ സ്‌കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ഫേസ് മാസ്‌കുകൾ നിർബന്ധമാണെങ്കിലും അടുത്ത ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്നു പ്രവചനാതീതമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP