Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവർത്തി സമയം കഴിഞ്ഞാൽ സ്‌കൂൾ ഗേറ്റ് പൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: എസ് കെ വി യു പി സ്‌കൂളിന്റെ ഗേറ്റ് സ്‌കൂൾ പ്രവർത്തി സമയം കഴിഞ്ഞാൽ പൂട്ടുന്നുണ്ടോയെന്ന് ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സ്‌കൂൾ ഗേറ്റ് പ്രവർത്തി സമയം കഴിഞ്ഞും തുറന്നുകിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

സ്‌കൂൾ സമയം കഴിഞ്ഞാൽ ഗേറ്റ് പൂട്ടണമെന്ന് കമ്മീഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്‌കൂളിലെ കളി സ്ഥലം വൈകിട്ട് 5 മുതൽ 6 വരെ പൂർവവിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമാധ്യാപികക്ക് നിർദ്ദേശം നൽകിയിരുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷൻ അറിയിച്ചു. എന്നാൽ സ്‌കൂൾ ഗേറ്റ് ഇപ്പോഴും പൂട്ടാറില്ലെന്ന് പരാതിക്കാരനായ കിളിമാനൂർ സ്വദേശി മനോഹരൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP