Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർക്കിൻസൺസ് സംഗമം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പാർക്കിൻസൺസ് സംഗമം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: പാർക്കിൻസൺസ് ദുരിതം അനുഭവിക്കുന്ന കേരളത്തിലെ രോഗികളുടെയും ബന്ധുക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. പാർക്കിൻസൺസ് രോഗത്തിനുള്ള ഏറ്റവും നൂതന ചികിത്സ രീതിയായ ഡി ബി എസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ. സുജിത് ഓവലത് വിശദീകരിച്ചു.

'ജീവിതം ജീവിതം ഏറ്റവും ദുരിത പൂർണമാക്കുന്ന രോഗാവസ്ഥകളിൽ ഒന്നാണ് പാർക്കിൻസൺസ്. ഈ രോഗത്തെ പൂർണ നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കുക എന്നത് രോഗിക്ക് മാത്രമല്ല രോഗിയുടെ കുടുംബത്തിനും വലിയ ആശ്വാസമായിരിക്കും' എന്ന് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വെബ്ബിനാർ ആയാണ് സംഗമം നടന്നത്.

ഉത്തര കേരളത്തിൽ ആദ്യമായാണ് പാർക്കിൻസൺസ് രോഗത്തിനുള്ള ഡി ബി എസ് ചികിത്സ സൗകര്യം ലഭ്യമാകുന്നത് എന്ന് ഡോ. സുജിത് ഓവലത് പറഞ്ഞു. താരതമ്യേന കുറഞ്ഞ ചെലവും ഉയർന്ന വിജയ നിരക്കുമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡി ബി എസ് ട്രീറ്റ്മെന്റിന്റെ പ്രധാന സവിശേഷത എന്നും അദ്ദേഹം പറഞ്ഞു. വെള്ളി, ശനി, ദിവസങ്ങളിലാണ് പാർക്കിൻസൺസ് & ഡി ബി എസ് ക്ലിനിക് പ്രവർത്തിക്കുക.

ചടങ്ങിന് ന്യൂറോളജി വിഭാഗം മേധാവി ഡോ. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. ന്യൂറോ സയൻസസ് വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട് ആമുഖം അവതരിപ്പിച്ചു. ഡോ. നൗഫൽ ബഷീർ, ഡോ. സച്ചിൻ സുരേഷ് ബാബു, ഡോ. ശ്രീവിദ്യ, ഡോ. മുരളീകൃഷ്ണൻ, ഡോ. ശ്രീകുമാർ, ഡോ. അരുൺ കെ, ഡോ. പോൾ ജെ ആലപ്പാട്ട് എന്നിവർ സംസാരിച്ചു. സി ഇ ഓ ഫർഹാൻ യാസിൻ, ഡോ. അബ്രഹാം മാമ്മൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP