Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടനാടിനെ തകർത്തത് ഇടതു-വലതു മുന്നണികൾ: ബിജെപി.

സ്വന്തം ലേഖകൻ

കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കുട്ടനാട്ടുകാരനായ കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ തയ്യാറാക്കിയ കുട്ടനാട് പാക്കേജ് സ്വാർത്ഥ താൽപര്യങ്ങൾക്കായി അശാസ്ത്രീയമായി നടപ്പിലാക്കി പൊതുജനങ്ങളുടെ കോടിക്കണക്കിനു രൂപ നഷ്ടമാക്കിയ ഇടതു-വലതു മുന്നണികളാണ് കുട്ടനാടിന്റെ ഇന്നത്തെ ഈ ദു;സ്ഥിതിക്കു കാരണക്കാർ എന്ന് ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.

കേരളത്തെ ഇടതു-വലതു മുന്നണികൾ കള്ളക്കടത്തിന്റെയും ഭീകരവാദത്തിന്റെയും പറുദീസയാക്കി മാറ്റിയെന്നും ഇവരുടെ ഒത്തുകളി രാഷ്ട്രീയം ജനം മനസിലാക്കിയെന്നും അത് ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് നിയോജക മണ്ഡലത്തിൽ വീയപുരം പഞ്ചായത്തിൽ നടന്ന ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീയപുരം പഞ്ചായത്തു പ്രസിഡണ്ട് വിജു ഉത്തമൻ അധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ലാ ട്രഷറർ അനൂപ് എടത്വ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ജ്യോതി വിജു, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീത ജയാ കുമാർ, എ.ബി.വി.പി. ജില്ലാ പ്രസിഡണ്ട് സുജിത്ത്, പഞ്ചായത്ത് സംയോജകൻ സുരേന്ദ്രൻ, സെക്രട്ടറി രാജേഷ് ആർ, സീമ, ശ്യാം പായിപ്പാട്, കണ്ണൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP