Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷിക പൊതുയോഗം നടന്നു

ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷിക പൊതുയോഗം നടന്നു

സ്വന്തം ലേഖകൻ

ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബരിമല, പമ്പ, നിലക്കൽ, തുലാപ്പള്ളി മേഖലകളിലെ വ്യാപാരികളുടെ വാർഷിക പൊതുയോഗം നടന്നു. സമിതി പ്രസിഡന്റ് ജി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടി എബ്രഹാം പരുവാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുഹമ്മദ് സലീം സ്വാഗതവും രാജേഷ് പി ആർ നന്ദിയും പറഞ്ഞു. പ്രളയവും യുവതീ പ്രവേശന വിഷയവും കോവിഡ്-19 വൈറസ് വ്യാപനവും മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ട മേഖലയിലേ വ്യാപാരികൾക്കു നഷ്ട പരിഹാരവും അവരെ ആശ്രയിച്ചു കഴിയുന്ന ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും പുനരധിവാസവും ഏർപ്പെടുത്താൻ അധികാര കേന്ദ്രങ്ങൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലയിലേ വ്യാപാരികളുടെ ഐക്യത്തേ തകർക്കുവാൻ വേണ്ടിയുള്ള ബാഹ്യശക്തികളുടെ പ്രവർത്തനത്തെ യോഗം അപലപിച്ചു.

ഔദ്യോഗിക ഭാരവാഹികളായി ജി. അനിൽ കുമാർ (പ്രസിഡന്റ്); മുഹമ്മദ് സലിം, സെയ്തൂർ പാണ്ഡ്യൻ (വൈസ് പ്രസിഡന്റുമാർ); ജെ. ജയകുമാർ (ജനറൽ സെക്രട്ടറി); ഷൈജു യു, ഷിജു ടി ജെ, രതീഷ് എ വി (ജോയിന്റ് സെക്രട്ടറിമാർ); വി എസ് വിഷ്ണു (ഓർഗനൈസിങ് സെക്രട്ടറി); രാജേഷ് പി ആർ (ട്രഷറാർ) എന്നിവരെയും. സുരേഷ് എം എസ്, ബാബു സി ആർ, രമേശൻ ജി, നാസറുദീൻ എം, എബ്രഹാം എം പി, ജയകുമാർ കെ എൻ, സാബുമോൻ പി ജെ, നിസാർ എ, ഓമനക്കുട്ടൻ പി, സനൽ കുമാർ ടി എസ്, സനൂപ് എൻ, സതീഷ് കുമാർ, സന്തോഷ് എം എസ്, എന്നിവരെ എക്‌സി ക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തതായി ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജി. അനിൽ കുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP