Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ആക്‌സിസ് ബാങ്കും വിസ്താരയും സംയുക്ത ഫോറെക്‌സ് കാർഡ് അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, പ്രമുഖ ഇന്ത്യൻ എയർലൈനായ വിസ്താരയുമായി ചേർന്ന് അന്താരാഷ്ട്ര യാത്രക്കാർക്കായി 'ആക്‌സിസ് ബാങ്ക് ക്ലബ് വിസ്താര ഫോറെക്‌സ് കാർഡ്' എന്ന പേരിൽ കോ-ബ്രാൻഡഡ് ഫോറെക്‌സ് കാർഡ് അവതരിപ്പിച്ചു. ഇത് ആദ്യമായിട്ടാണ് കോ-ബ്രാൻഡഡ് ഫോറെക്‌സ് കാർഡിനായി ഒരു ബാങ്കും ഇന്ത്യൻ എയർലൈനും ചേർന്നുള്ള സംയുക്ത സഹകരണം നടത്തുന്നത്.അന്താരാഷ്ട്ര യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന കാർഡ് ഒട്ടേറെ സവിശേഷതകളും ആകർഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു മൾട്ടി കറൻസി ഫോറെക്‌സ് കാർഡിന് 16 കറൻസികൾ വരെ ലോഡുചെയ്യാനാകും. കാർഡിലൂടെ ഓരോ അഞ്ചു ഡോളറോ തുല്യമായ മൂല്യമോ ചെലവഴിക്കുമ്പോൾ മൂന്ന് ക്ലബ്ബ് വിസ്താര (സിവി) പോയിന്റുകൾ ലഭിക്കും. ലോക്ക് ഇൻ എക്‌സ്‌ചേഞ്ച് നിരക്കുകൾ, അടിയന്തിര പണം, ട്രിപ്പ് അസിസ്റ്റ് വഴി പാസ്‌പോർട്ട് നഷ്ടപ്പെട്ടാലുള്ള സഹായം, മൂന്ന് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ എന്നിവയാണ് മറ്റു പ്രധാന സവിശേഷകതകൾ. സൈൻ അപ്പ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് പ്രവേശന ബോണസായി 500 ക്ലബ്ബ് വിസ്താര പോയിന്റുകളും ലഭിക്കും.ആൻ പേ സൗകര്യം, ബാലൻസ് ട്രാക്കിങ്, എവിടെയിരുന്നും പണം ലോഡ് ചെയ്യാനുള്ള സൗകര്യ, താൽക്കാലികമായി കാർഡ് ബ്ലോക്ക് ചെയ്യാനും അൺബോക്ക് ചെയ്യാനുമുള്ള സൗകര്യം തുടങ്ങിയ അധിക സവിശേഷതകളും കാർഡിനുണ്ട്്. ക്ലബ് വിസ്താരയുടെ ഒരു കോംപ്ലിമെന്ററി ബേസ് അംഗത്വവും കാർഡ് വാഗ്ദാനം ചെയ്യുന്നു. കാർഡിലൂടെ ലഭിക്കുന്ന ക്ലബ് വിസ്താര പോയിന്റുകളിൽ നിന്ന് 2000 സിവിയിൽ ആരംഭിക്കുന്ന അവാർഡ് ഫ്‌ളൈറ്റുകൾക്കും 500 സിവി പോയിന്റുകളിൽ ആരംഭിക്കുന്ന അപ്‌ഗ്രേഡ് അവാർഡുകൾക്കും കൈമാറ്റം ചെയ്യാം.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പണരഹിതവും തടസരഹിതവുമായ യാത്ര ചെയ്യാൻ കാർഡ് ഉപഭോക്താക്കളെ സഹായിക്കും. യാത്രക്ക് പുറമേ ഫുഡ്, ഷോപ്പിങ് എന്നീ ആവശ്യങ്ങൾക്കും കാർഡ് ഉപയോഗിക്കാം.വിസ്താരയുമായി സഹകരിച്ച് 'ആക്‌സിസ് ബാങ്ക് ക്ലബ് വിസ്താര ഫോറെക്‌സ് കാർഡ്' അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ആക്‌സിസ് ബാങ്ക് റീട്ടെയിൽ ലയബലിറ്റീസ് ആൻഡ് പ്രോഡക്ട് പ്രസിഡന്റും ബാങ്ക് ബ്രാഞ്ചിങ് ഹെഡുമായ രവി നാരായണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP