Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

അനധികൃത പാർക്കിങ് വഴി വാഹനാപകടം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരത്തിൽ അനധികൃത പാർക്കിങ് കാരണം വാഹാനാപകടങ്ങൾ വർധിക്കുകയാണെന്ന ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ അനധിക്യത പാർക്കിങ് തടയാൻ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം. 2019 ൽ മാത്രം അനധിക്യത പാർക്കിങ്ങിനെ തുടർന്ന് 37 അപകടങ്ങളാണ് നടന്നത് . ഇതിൽ 35 പേർക്ക് പരിക്കേറ്റു. പൂജപ്പുര സ്വദേശി വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP