Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഞ്ചാവ് കേസിൽ പിഴത്തുക അടയ്ക്കാനുള്ള ആലപ്പുഴ എംപി. യുടെ സമ്മതം - സിപിഎം നയം വ്യക്തമാക്കണം: ബിജെപി.

സ്വന്തം ലേഖകൻ

ലോക് സഭാ തിരഞ്ഞെടുപ്പിൽ തന്റെ പ്രചാരണ ഓഫീസ് കത്തിച്ചു എന്ന കേസിൽ കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടിട്ട് പുറത്തിറങ്ങാൻ കഴിയാത്തയാളുടെ കഞ്ചാവു കേസിലെ പിഴത്തുക അടയ്ക്കാമെന്ന് ആലപ്പുഴ എംപി.യായ എ.എം.ആരിഫ് സമ്മതിച്ചത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ വിപത്തായ കഞ്ചാവു കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ആ കേസിലെ പിഴ തുകയാണ് ആലപ്പുഴ എംപി. പ്രതിക്കുവേണ്ടി അടയ്ക്കാം എന്ന് സമ്മതിച്ചിട്ടുള്ളത് എന്നതിൽ നിന്നും സിപിഎമ്മിന് മയക്കുമരുന്ന് ലോബിയുമായിട്ടുള്ള ബന്ധം മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. അതോ തന്റെ പ്രചാരണ ഓഫീസ് കത്തിച്ചുഎന്ന കള്ള കേസ് ഉണ്ടാക്കി പ്രസ്തുത വ്യക്തിയെ പ്രതിയാക്കിയതിലുള്ള പ്രായശ്ചിത്തമാണോ കഞ്ചാവു കേസിലെ തുക അടയ്ക്കാം എന്ന് എംപി.സമ്മതിച്ചത് എന്നും വ്യക്തമാക്കണം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ അടക്കം ലഹരി മരുന്ന് കേസിൽ അടക്കം അന്വേഷണം നേരിടുകയാണ്.

ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുന്ന ലഹരി മരുന്നായ കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ച വ്യക്തിയുടെ പിഴ തുക അടയ്ക്കാൻ കേന്ദ്രനിയമനിർമ്മാണസഭ യിലെ തിരഞ്ഞെടുക്കപെട്ട ഒരു അംഗം തന്നെ തയ്യാറാകുന്നത് സമൂഹത്തിന് എന്തു സന്ദേശമാണ് നൽകുന്നത് എന്നും ഇത് സിപിഎമ്മിന്റെ നയമാണോ എന്നും വ്യക്തമാക്കാൻ സിപിഎം. തയ്യാറാകണമെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP